ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത് നിലയില്‍. വിദ്യാഭ്യാസ ലോണ്‍ നല്‍കാത്തതിനാല്‍ എന്ന് പിതാവ് ആരോപിച്ചു.As the student committed suicide. The father alleged that it was because he did not pay the education loan.


 

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത് നിലയില്‍. വിദ്യാഭ്യാസ ലോണ്‍ നല്‍കാത്തതിനാല്‍ എന്ന് പിതാവ് ആരോപിച്ചു.

എഴുകോണ്‍: വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ പോച്ചംകോണം അനന്തു സദനത്തില്‍ സുനില്‍ കുമാര്‍, ഉഷാ ദമ്ബതികളുടെ മകള്‍ യു. അനഘ (19) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1:30 ഓടെ ആയിരുന്നു സംഭവം.

അനഘ കാനറാ ബാങ്കിന്‍്റെ ചീരങ്കാവ് ശാഖയില്‍ വിദ്യാഭ്യാസ ലോണിന്‍്റെ കാര്യത്തിനായി പോയിരുന്നു. സുനില്‍ കുമാറും ഉഷയും കൊല്ലത്ത് പോയി മടങ്ങി എത്തിയപ്പോള്‍ വീട് പൂട്ടി കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.
20ന് തേനിയില്‍ പാരാമെഡിക്കല്‍ കോഴ്സിന് ചേരാനിരുന്ന അനഘ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചിരുന്നുവെന്നും ബാങ്ക് മാനേജര്‍ ലോണ്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിച്ചു.

എന്നാല്‍ ലോണ്‍ നിഷേധിച്ചില്ലയെന്നും ലോണ്‍ നല്‍കുന്നതിനുള്ള നടപടികള്‍ ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി വരികയായിരുന്നു ബാങ്ക് മാനേജര്‍ പറഞ്ഞു. കേരളത്തിന് വെളിയിലുള്ള മാനേജ്മെന്‍്റ് സീറ്റ് ആയതിനാല്‍ ആള്‍ ജാമ്യമോ സാലറി സര്‍ട്ടിഫിക്കറ്റോ നല്‍കിയാല്‍ മാത്രം മതിയായിരുന്നു വെന്നും അത് കുട്ടിയോടും സഹോദരന്‍ അനന്തുവിനോടും സംസാരിച്ചിരുന്നുവെന്നും മാനേജര്‍ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.