ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം.Big fire at coir factory in Ochira, Kollam.

കൊല്ലം ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം വാഹനമടക്കം കത്തി നശിച്ചു. ആലുംപീഠികയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിയാണ് കത്തി നശിച്ചത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല.

തീപിടുത്തത്തില്‍ ഫാക്ടറിയും ഫാക്ടറി വളപ്പില്‍ ഇട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനയും നാട്ടുകാരും പോലീസുമെത്തിയാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല.

അരക്കോടിയിലേറെ രൂപയുടെ നാശനഷ്ടമുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി പതിനൊന്നു മണിയോടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. പുലര്‍ച്ചെ നാലര മണിയോടെയാണ് തീ അണയ്ക്കാന്‍ സാധിച്ചത്. Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.