*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

രാജനും അമ്പിളിയും ഉറങ്ങുന്ന മണ്ണ് ഇനി മക്കള്‍ക്ക്; കുട്ടികള്‍ക്ക് സ്ഥലം വാങ്ങി നല്‍കി ബോബി ചെമ്മണ്ണൂര്‍.Bobby Chemmannur bought the land for the children

രാജനും അമ്പിളിയും ഉറങ്ങുന്ന മണ്ണ് ഇനി മക്കള്‍ക്ക്; കുട്ടികള്‍ക്ക് സ്ഥലം വാങ്ങി നല്‍കി ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: ജപ്തിക്കിടെ ആത്മഹത്യ ഭീണണി മുഴക്കിയ ദമ്ബതികള്‍ തീ ആളി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ എത്തി. കുട്ടികള്‍ക്ക് വീട് വച്ച്‌ നല്‍കുമെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് സംഭാവന നല്‍കി. എന്നാല്‍ രാഹുലും രഞ്ജിത്തും ഒന്നേ ആവശ്യപ്പെട്ടുള്ളൂ; അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ നിന്ന് തങ്ങളെ ഇറക്കി വിടരുത്. ആ മക്കളുടെ കണ്ണീര്‍ കണ്ട് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരിക്കുകയാണ്.

തര്‍ക്കഭൂമിയും വീടും നില്‍ക്കുന്ന സ്ഥലം ഉടമസ്ഥ വസന്തയില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങി. ഇന്ന് രാവിലെ എഗ്രിമെന്റ് എഴുതി. ഇന്ന് വൈകുന്നേരം 5.30ന് ദമ്ബതികള്‍ മരിച്ച വീട്ടില്‍ വച്ച്‌ ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്ബതികളുടെ മക്കള്‍ക്ക് കൈമാറും. വീട് ഉടന്‍ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച്‌ അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച്‌ അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്ബിളിയെ ചേര്‍ത്തുപിടിച്ച്‌ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച്‌ രാജനും ഭാര്യ അമ്ബിളിയും മരണത്തിനു കീഴടങ്ങിയത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.