TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നാവായിക്കുളത്ത് പിതാവിന്റെയും ഇളയ മകന്റെയും മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി.The bodies of a father and his youngest son were found in a pond at Navaikkulam

നാവായിക്കുളത്ത് പിതാവിന്റെയും ഇളയ മകന്റെയും മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി.

തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.
മൂത്ത മകന്‍ അല്‍ത്താഫിനെ (11) കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇളയ മകന്‍ അന്‍ഷാദിന്റെ (7) മൃതദേഹമാണ് അവസാനം കണ്ടെത്തിയത്. സഫീറിന്റെ മൃതദേഹം നേരത്തെ ആറാട്ട് കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സഫീറും ഭാര്യയും മാസങ്ങളായി അകന്ന് താമസിക്കുകയായിരുന്നു.
പിതാവിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തിയിരുന്നു. ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത് പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.