ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്, അച്ഛന്‍ കെട്ടിച്ചമച്ചതാണെന്ന് ഇളയകുട്ടിയുടെ മൊഴി.The case of the mother molesting her son, the statement of the youngest child that the father fabricated

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്, അച്ഛന്‍ കെട്ടിച്ചമച്ചതാണെന്ന് ഇളയകുട്ടിയുടെ മൊഴി

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ തന്റെ സഹോദരനെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് ഇളയകുട്ടി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് കുറ്റാരോപിതയുടെ മാതാപിതാക്കളും പരാതിപ്പെട്ടു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

പതിനാല് വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ 37 കാരിയായ അമ്മ ഇപ്പോള്‍ റിമാന്‍ഡിലാണ്. പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു ഇവര്‍.

പിന്നീട് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. ഇതേതുടര്‍ന്ന് മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് അമ്മയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. എന്നാല്‍ മകനെ കൊണ്ട് ഭര്‍ത്താവ് കള്ളം പറയിപ്പിച്ചതാണെന്നാണ് യുവതിക്കൊപ്പമുള്ള ഇളയകുട്ടി പറയുന്നത്.

നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെതിരെയും ജീവനാംശം ആവശ്യപ്പെട്ടും യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് ഭര്‍ത്താവിനെന്നാണ് ആക്ഷേപം.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.