പുത്തയം റംസിം മൻസിലിൽ റംസിമാണ് അഞ്ചൽ പോലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ഈ മാസം പതിനെട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയെ വീട്ടിനുള്ളിൽ നിന്നും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ മാതാപിതാക്കൾ അഞ്ചല്‍ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രണയം നടിച്ച് റംസിം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നും, സ്വർണാഭരണങ്ങൾ ബലമായി വാങ്ങി വിറ്റതായും പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയ പോലീസ് പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഞ്ചൽ സി.ഐ അനിൽ കുമാറിന്റെ നേതൃത്യത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ