പുനലൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ 2019 ഫെബ്രുവരി മാസം ഒന്നാം തീയതിയാണ് പ്രതീക്ഷ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
തുടക്കത്തിൽ 5 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് 25 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. പലവിധത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ സ്കൂളിൽ പഠിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നു.
ഒരു ടീച്ചറും രണ്ട് ആയമാരും ആണ് നിലവിൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം മൂലം 2020 മാർച്ച് 10 നു സ്കൂൾ അടച്ചു.ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസ്സ് ക്രമീകരിക്കാം എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു എങ്കിലും ഹൈപ്പർ ആക്ടിവിറ്റിയും മറ്റു പലവിധത്തിലുള്ള വൈകല്യങ്ങളും ഉള്ള കുട്ടികൾക്ക് ഓൺലൈൻ പഠനം അസാധ്യമാണ്.
ബഡ്സ് സ്കൂളില്‍ നിന്നും മികച്ച നിലയില്‍ പരിശീലനം കിട്ടികൊണ്ടിരുന്ന കുട്ടികള്‍ പഠിച്ചതൊക്കെ മറന്നതിലും സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ താമസിക്കുന്നതും മൂലം കുട്ടികളുടെ ഭാവി എന്തായി തീരും എന്ന ആശങ്കയിലാണ് രക്ഷകര്‍ത്താക്കള്‍.
കുട്ടികൾ വീട്ടിൽ ഇരുന്ന് അവരുടെ സ്വഭാവത്തിൽ തന്നെ വളരെ അധികം മാറ്റങ്ങൾ വരികയും ആയതിനാൽ കോവിട് മാനദണ്ടങ്ങള്‍ അനുസരിച്ച് സ്കൂൾ തുറന്നു പ്രവർത്തിക്കണം എന്നാണ് രക്ഷ കര്‍ത്താക്കളുടെ ആവശ്യം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കുറച്ചു കുട്ടികളെ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ വെച്ച് സ്കൂൾ തുറന്നു പ്രവർത്തിക്കണം എന്ന ആവിശ്യവുമായി 27/1/2021ൽ പുനലൂർ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് രക്ഷ കര്‍ത്താക്കള്‍ പതിനെട്ട് പേര് ചേര്‍ന്ന് ഒപ്പിട്ട നിവേദനം നല്കി.
ജീജ സുനില്‍ പി.ടി.എ പ്രസിഡന്റ്, സുജ ബാബുരാജ് സെക്രട്ടറി, പ്രസന്ന, സജീന,ഹണി, സജിത,അനുപമ,സീമ,ആസുര,ഷെറീന,ശ്രീല,പ്രീജ,ധനുജ,ഷൈലജ,ബീമ ബീവി,ജോയി പാസ്റ്റന്,സുധര്‍മ്മ,അനിത തുടങ്ങിയവര്‍ നിവേദനം നല്‍കുന്നതിന് നേതൃത്വം നല്കി.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ