വിധവയായ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് സ്മിത വിലയാധാരം ചെയ്തു 2012-ൽ വാങ്ങിയ ഈ ഭൂമിയിൽ ഒരു ക്ഷേത്രമുയരുന്നതിനു പ്രദേശത്തെ ദൈവ വ്യാപാരികൾ ഒരുപറ്റം സാമൂഹ്യവിരുദ്ധരെ കൂട്ടി രംഗത്തു വരികയും 2017 - ൽ ഇക്കൂട്ടരും അവരുടെ കൂട്ടാളികളും ക്ഷേത്രഭൂമിയിൽ പ്രവേശിക്കാൻ പാടില്ലെന്നു വിലക്കി ആറ്റിങ്ങൽ മുൻസിഫ് കോടതി ഇൻജങ്ഷൻ ഓർഡർ പുറപ്പെടുവിക്കുകയും ചെയ്തു. നിരഞ്ജന പിതാവിന്റെയും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരുടെയും നിർദ്ദേശങ്ങൾ പാലിച്ച് ഒരു മണ്ഡലകാലം നീണ്ടു നിന്ന കഠിനമായ വ്രതാനുഷ്ഠാനങ്ങളും ഒമ്പതു ദിവസത്തെ ജലാധിവാസവും കഴിഞ്ഞ് ഷഠാധാര പ്രതിഷ്ഠ നടത്തുമ്പോൾ തന്നെ എതിർപ്പുമായി കോടതി വിലക്കിയവർ പിന്നിൽ നിന്ന് സ്ഥലം നൽകിയ സ്ത്രീയെ കൂട്ടി എതിർപ്പുമായി രംഗത്തു വന്നുവെന്നാണ് അനിലൻ നമ്പൂതിരി പറയുന്നത്. ഇൻജങ്ഷൻ ഓർഡർ നിലനിന്ന ക്ഷേത്ര ഭൂമിയിലെ തിടപ്പള്ളിയും വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും അക്രമിസംഘം തകർത്തു. കോടതി ഉത്തരവു ലംഘിച്ചതിനെതിരെ അഡ്വ. ബിലഹരി മുഖേന പ്രോസിക്യൂഷൻ പെറ്റീഷൻ ഫയൽ ചെയ്തിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് അനിലൻ നമ്പൂതിരി പറയുന്നത്.
ഭീഷണിയും കൊലവിളിയും അസഭ്യവും പതിവായപ്പോൾ സി.സി.ടി.വി സ്ഥാപിച്ച് ഇവിടെ വന്നാൽ കൊന്നു കളയുമെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം അസഭ്യവർഷം ചൊരിയുന്ന ദൃശ്യങ്ങൾ സഹിതം ചിറയിൻകീഴ് പോലീസിലും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും മറ്റ് ഉന്നതാധികാരികൾക്കും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലത്രേ. ഈ പ്രദേശത്തു തന്നെ മൂന്ന് ക്ഷേത്രങ്ങളുള്ള ഒരു ട്രസ്റ്റിന്റെ ആളുകളാണ് തങ്ങൾ വിലയാധാരം ചെയ്തു കരമൊടുക്കുന്ന ക്ഷേത്രഭൂമി സ്വന്തമാക്കാൻ ഈ വിധം ദ്രോഹിക്കുന്നതെന്നാണ് അനിലൻ നമ്പൂതിരി പറയുന്നത്.
സ്ത്രീപീഡനക്കേസിൽ കുടുക്കി അകത്താക്കുമെന്നുള്ള ഭീഷണി ഭയന്നു ഒരു വർഷത്തിലധികമായി ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യം തടയപ്പെട്ടിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷവുമുണ്ടിവിടെ!
മൂന്നു പതിറ്റാണ്ടായിട്ടും ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാതെ അതിന്റെ പേരിൽ ഓരോ കാലത്തും ജനങ്ങളിൽ നിന്നു പിരിക്കുന്നതട ക്കമുള്ള വിശ്വാസചൂഷണം നടത്തുന്നവർക്കിടയിൽ ആരിൽ നിന്നും ഒരു രൂപാ പോലും സംഭാവന സ്വീകരിക്കാതെ ക്ഷേത്രം നിർമ്മിച്ചതാണ് ഇക്കൂട്ടരെ പ്രകോപിച്ചതെന്നാണ് അനിലൻ നമ്പൂതിരി ആരോപിക്കുന്നത്. ഏഴരശ്ശനി, അഷ്ടമത്തിൽ ശനി, കണ്ടക ശനി എന്നൊക്കെ പറഞ്ഞ് വിശ്വാസികളെ ഭയപ്പെടുത്തി സാമ്പത്തിക ചൂഷണം നടത്തുന്നതിനെതിരെ തന്റെ മകളെ കൊണ്ട് ശനിദേവനെ പ്രതിഷ്ഠിച്ച് യഥാർത്ഥ നവോത്ഥാന പ്രവർത്തനം നടത്തുന്ന തന്നെ വേട്ടയാടുന്നത് വിശ്വാസത്തട്ടിപ്പുകാരും ക്ഷേത്രവ്യാപാരികളുമാണെന്നു മാണെന്ന് അനിലൻ നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു. ഒടുവിൽ , ഒരു നിവൃത്തിയുമില്ലാതെ ഈ കുടുംബം ഒരു ഉറച്ച തീരുമാനമെടുക്കകുയും പ്രതിഷ്ഠ നടത്തിയ മകളെ കൊണ്ടു തന്നെ വീഡിയോ ചെയ്യിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരിക്കുകയുമാണ് ; ആദരണീയനായ പ്രധാനമന്ത്രിയ്ക്ക് ഈ ക്ഷേത്രവും ക്ഷേത്രഭൂമിയും കൈമാറാൻ തയ്യാറാണെന്ന് !
ആഴ്ച്ചയിലെ ഒരു ശനിയാഴ്ച്ചയെങ്കിലും ശനീശ്വരന് ഒരു ദീപം തെളിക്കാനും ഒരു നിവേദ്യം വെക്കാനും മറ്റൊരു വഴിയും തങ്ങളുടെ മുമ്പിലില്ലെന്നും നിരഞ്ജന വീഡിയോയിൽ പറയുന്നു. ഇവിടെ നീതി ലഭിക്കണമെങ്കിൽ തന്റെ അച്ഛന് എന്തെങ്കിലും സംഭവിക്കണമെന്നു കൂടി ഈ കുട്ടി പറയുന്നത് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാവണം. എന്തായാലും പ്രധാനമന്ത്രി ഈ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കുമോ, നിരഞ്ജനയുടെ ആഗ്രഹം സഫലമാകുമോ എന്നു വരും ദിവസങ്ങൾ തെളിയിക്കട്ടെ .
നിരഞ്ജനയുടെ വിലാസം: നിരഞ്ജന, D/o സ്മിതാഅനിലൻ , മുഹൂർത്തം, ചിതറ.പി.ഒ, കൊല്ലം : 691 559. ഫോൺ : 88488 94277 e-mail : nirbhayajs@gmail.com
ആറാം ക്ലാസ് കാരിയുടെ മോഹം ഈ ക്ഷേത്രം പ്രധാനമന്ത്രിക്കു സമർപ്പിക്കണമെന്ന്.The desire of the sixth class girl was to dedicate this temple to the Prime Minister.
തിരുവനന്തപുരം: തലക്കെട്ടു കണ്ട് ആശ്ചര്യപ്പെടേണ്ടാ. സംഗതി വാസ്തവമാണ്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ആനത്തലവട്ടത്തെ ശനീശ്വരക്ഷേത്രമാണ് പ്രധാനമന്ത്രിക്കു സമർപ്പിക്കാൻ അദ്ദേഹത്തിന്റെ ഒരു വാക്കിനു വേണ്ടി കാത്തു കിടക്കുന്നത്. അത്യപൂർവ്വമായാണ് രാജ്യത്തു തന്നെ ശനീശ്വരൻ മാത്രമായുള്ള പ്രതിഷ്ഠയുള്ളത്. ചിറയിൻകീഴെ ശനീശ്വരനെ പ്രതിഷ്ഠിക്കുന്നത് ഒരു ബാലികയാണെന്ന പ്രത്യേകത കൂടിയുണ്ട്. കൊല്ലം കടയ്ക്കൽ ചിതറ സ്വദേശികളായ അനിലൻ നമ്പൂതിരി - സ്മിത ദമ്പതികളുടെ മകൾ നിരഞ്ജന ശനിദേവനെ പ്രതിഷ്ഠിക്കുന്നത് താന്ത്രിക മേഖലയിലെ പെൺ സാന്നിദ്ധ്യം എന്ന നിലയിൽ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ