ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സൗദിയില്‍ അനധികൃത പണമിടപാട് കേസില്‍ പത്തോളം മലയാളികള്‍ രഹസ്യ പോലീസിന്റെ പിടിയില്‍.Dozens of Malayalees arrested in Saudi money laundering case

സൗദിയില്‍ അനധികൃത പണമിടപാട് കേസില്‍ പത്തോളം മലയാളികള്‍ രഹസ്യ പോലീസിന്റെ പിടിയില്‍

റിയാദ്: സഊദിയില്‍ അനധികൃത പണമിടപാട് നടത്തിയെന്ന സംശയത്തില്‍ പത്തോളം മലയാളികള്‍ രഹസ്യാന്വേഷണ പോലീസിന്റെ പിടിയിലായതായി റിപ്പോര്‍ട്ട്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇ വാലറ്റ് വഴി പണമയച്ചവരാണ് പിടിയിലായതെന്നാണ് വിവരം. കിഴക്കന്‍ സഊദിയിലെ ദമാമിലാണ് മലയാളികള്‍ പോലീസിന്റെ അന്വേഷണത്തില്‍ കഴിയുന്നത്. പണത്തിന്റെ സോഴ്‌സ് കാണിക്കാന്‍ കഴിയാതെ വരികയോ വരവില്‍ കവിഞ്ഞ പണമോ ആണെങ്കില്‍ ഇവര്‍ കൂടുതല്‍ അന്വേഷങ്ങള്‍ക്ക് വിധേയമായേക്കും. സാമ്ബത്തിക ഇടപാടുകള്‍ക്ക് കര്‍ശന നിരീക്ഷണമുള്ള സഊദിയില്‍ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തില്‍ ആണെന്നാണ് കരുതുന്നത്.

അനധികൃത പണമിടപാട് നടത്തിയെന്ന് സംശയിക്കുന്ന പത്തോളം മലയാളികളെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയതായി സാമുഹ്യ പ്രവര്‍ത്തകരാണ് വെളിപ്പെടുത്തിയത്. സംശമുള്ളവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യലിന് ശേഷം സ്‌പോണ്‍സറുടെ ജാമ്യത്തില്‍ വിടുകയുമാണ് ചെയ്‌തിരിക്കുന്നത്‌. ഇലക്‌ട്രോണിക്‌സ്, ഈ വാലറ്റ് എന്നിവ വഴി പണം കൈമാറ്റം ചെയ്തവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള ഇടപാടുകള്‍ കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പണമിടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണമാണ് സഊദിയിലുള്ളത്. കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിനു വ്യക്തമായ രേഖകളോ സോഴ്‌സുകളോ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് കള്ളപ്പണമായാണ് കണക്കാക്കുക. കള്ളപ്പണത്തിനും പണം വെളുപ്പിക്കുന്നതിനും കടുത്ത ശിക്ഷയാണ് സഊദി അറേബ്യ നല്‍കുന്നത്. സ്വദേശികളുടെയും വിദേശികളുടെയും വരവില്‍ കവിഞ്ഞതും അല്ലാത്തതുമായ എല്ലാ പണമിടപാടുകളും ശക്തമായി നിരീക്ഷിക്കുമെന്ന് വിവിധ മന്ത്രാലയങ്ങളും ബാങ്കിങ് അതോറിറ്റിയും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.