കുളത്തൂപ്പുഴ:പഠനം തുടരാതാനാവാതെ പാതിവഴിയിൽ ഉപേക്ഷിച്ചവർക്ക് ഉപരിപഠനത്തിനു അവസരമൊരുങ്ങുന്നതിനുവേണ്ടി കുളത്തൂപ്പുഴയില്‍ തുടർപഠനപരിശീലന പരിപാടിയ്ക്ക് തുടക്കമായി. സംസ്ഥാന സാക്ഷരാതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ പരിപാടി കൊറോണ മഹാമാരി പടര്ന്നതോട മുടങ്ങിയ പഠനമാണ് ഇപ്പോള്‍ ആരംഭിച്ചത്. കുളത്തൂപ്പുഴ ഹയര്‍സെക്കന്ററി സ്കൂളിലാരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പത്താം ക്ലാസ്, ഹയർസെക്കണ്ടറി തുല്യതാകോഴ്സുകളിലേക്കുളള രജിസ്ട്രേഷനുളള അവസരവും ഇപ്പോള്‍ പഠിതാക്കള്‍ക്ക് പ്രയോജനപ്പെടുത്താം. ഏഴാം ക്ലാസ് വിജയിച്ച 17വയസ് പൂർത്തിയായവർക്ക് പത്താം ക്ലാസിലും, പത്താം ക്ലാസ് വിജയിച്ച് 22വയസ് പൂർത്തിയായവർക്ക് പ്ലെസ് വൺ കോഴ്സിനും അഡ്മിഷൻ നേടാൻ അവസരമുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വകുപ്പിൽ നിന്നും, മറ്റ് താഴ്ന്ന വരുമാനക്കാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഫീസ് ആനുകൂല്യം ലഭ്യമാണ്. പുസ്തകവും പഠനോപകരണങ്ങളും സാക്ഷരതാ മിഷൻ അനുവദിച്ച് നൽകും. കുളത്തൂപ്പുഴയിൽ പ്രത്യേക സമ്പർക്ക പഠനകേന്ദ്രവും ഇതിനായി അനുവദിച്ചിട്ടുണ്ട്. ജോലിയും മറ്റ് തിരക്കുളളവർക്കും പഠനത്തിൽ പങ്കാളിയാവൻ അവസരമൊരുക്കികൊണ്ട് ഞായറാഴ്ച ദിവസങ്ങളിൽ മാത്രമാണ് ക്ലാസുകൾ നടത്തുന്നത്.തുല്യതാ കോഴ്സ് കോഡിനേറ്റർ ദിലീപ് കുമാർ അറിയിച്ചു വിശദ വിവരങ്ങൾക്ക് 8848744342, 9495239931 ഫോൺ നമ്പറിൽ ബന്ധപ്പെടാനും ഉദ്ഘാടനവേളയില്‍ അധികൃതര്‍ അറിയിച്ചു. മുന്‍ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ അബ്ദുല്‍കലാം അധ്യക്ഷതവഹിച്ചയോഗത്തില്‍ അധ്യാപകരായ വാസുകി, അനിത,രാധാകൃഷ്ണന്,പഞ്ചായത്ത് അംഗം ഷീജറാഫി, സൂരജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ