ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കുളള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം സംഘടിപ്പിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് പി.അനില്‍കുമാര്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
തുടക്കത്തില്‍ 248 പേര്‍ക്കാണ് ഭക്ഷ്യധാന്യങ്ങള്‍ കൈമാറിയത് ഒരു വര്‍ഷം ലഭിക്കേണ്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവില്‍ എത്തിച്ചു തരുന്നതിനുളള ശ്രമങ്ങള്‍ പഞ്ചായത്ത് നടത്തി വരികയാണെന്ന് ഉദ്ഘാടനവേളയില്‍ പ്രസിഡന്റ് പറഞ്ഞു.
വിധവകള്‍ പരാശ്രയമില്ലാതെ ജീവിതം വഴിമുട്ടിയവര്‍ ഉറ്റവര്‍ ഉപേക്ഷിച്ച നിരാലംബര്‍ എന്നിവര്‍ക്കുവേണ്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം വര്‍ഷം മുഴുവന്‍ എല്ലാ ഭക്ഷ്യധാന്യങ്ങളും വീടുകളില്‍ എത്തിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വൈസ്പ്രസിഡന്റ് നദീറസൈഫുദീന് അധ്യക്ഷതവഹിച്ച ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ ചന്ദ്രകുമാര്‍,ഷീജറാഫി,ലൈലാബീവി സെക്രട്ടറി കെ.എസ്.രമേഷ്,അസിസ്റ്റന്റ് സെക്രട്ടറി അനില്‍ലാല്‍,സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ വത്സല തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ