തുളസീധരന്റെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കോട്ടാത്തല മലവിള മേലതിൽ വീട്ടിൽ പൊടിയൻ(ഇന്ദുആശാൻ-75) കഴിഞ്ഞ ദിവസം മരണപ്പെട്ടു. മൃതദേഹം സംസ്കരിക്കാൻ സ്വന്തമായി ഭൂമിയില്ലാത്തതിനാൽ കുടുംബം വിഷമിച്ചു. പൊതുശ്മശാനം ഇവർ താമസിക്കുന്ന നെടുവത്തൂർ ഗ്രാമപഞ്ചായത്തിലോ തൊട്ടടുത്ത കൊട്ടാരക്കര നഗരസഭയിലോ ഇല്ല. അടക്കം ചെയ്യാൻ ഭൂമി നൽകാൻ പൊടിയന്റെ മറ്റ് ബന്ധുക്കളും തയ്യാറായില്ല. തുടർന്നാണ് തുളസീധരൻ തന്റെ വീടിനോട് ചേർന്ന ഭൂമിയിൽ മൃതദേഹം സംസ്കരിക്കാൻ അനുവാദം നൽകിയത്. തുളസീധരന്റെ ഭാര്യ ഇലന്തൂർ ബി.എഡ് കോളേജിലെ അദ്ധ്യാപികയായ ലാലാമണിയും മകൻ കോളേജ് അദ്ധ്യാപകനായ യദു.ടി.ധരനും പൂർണ സമ്മതം അറിയിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾ നടത്തി.
ഖാദിബോർഡ് എംപ്ളോയീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എൻ.തുളസീധരൻ സി.പി.എം പാർട്ടി അംഗവുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ