ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കനത്ത മഴ പുനലൂര്‍ ടൗണ്‍ റോഡുകള്‍ മുങ്ങി.Heavy rains inundate Punalur town roadsപുനലൂര്‍: കനത്ത മഴയില്‍ പുനലൂര്‍ ടൗണ്‍ വെള്ളക്കെട്ടിലായത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി. ഇന്നലെ വൈകിട്ട് 5.30 ന് ആരംഭിച്ച കനത്തമഴ വൈകിട്ട് 7.30 വരെ നീണ്ട് നിന്നു.പട്ടണത്തിലുടെ കടന്ന് പോകുന്ന പാതയോരത്തെ അശാസ്ത്രീയമായ ഓട നിര്‍മ്മാണത്തെ തുടര്‍ന്നാണ് ടൗണ്‍ വെള്ളക്കെട്ടിലായത്.കൊല്ലം -തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂര്‍ തൂക്ക് പാലത്തിന് സമീപത്ത് നിന്ന് ചെമ്മന്തൂര്‍ വരെയുളള പാതയോരത്താണ് കഴിഞ്ഞ വര്‍ഷം പുതിയ ഓടയും നടപ്പാതയും പണിതത്.ഇടുങ്ങിയ ഓടയില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി മഴ വെള്ളം ഒഴുകി പോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ടൗണ്‍ വെളളത്തിലായതെന്ന് വ്യാപാരികള്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ജംഗ്ഷന് മുകള്‍ ഭാഗത്ത് കൂടി കടന്ന് പോകുന്ന ദേശീയ പാതയിലാണ് രണ്ട് മണിക്കൂറോളം വെളളം കയറിയത്. റോഡില്‍ രൂപപ്പെട്ട വെളളക്കെട്ട് സമീപത്തെ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയത് വസ്ത്ര വ്യാപാരശാലകള്‍ക്ക് പുറമെ ,സ്വര്‍ണകടയടക്കമുളള കച്ചവടക്കാരെയും ദുരിതത്തിലാക്കി. കനത്ത മഴയില്‍ ഓടയില്‍ നിന്നും വ്യാപാരശാലകളില്‍ വെളളം കയറുന്നത് ഒഴുവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ നഗരസഭ അധികൃതരെ നേരില്‍ കണ്ട് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ അനന്തമായി നീണ്ട് പോകുകയാണ്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്ന് അനുവദിച്ച 2.25കോടി രൂപ ചെവലവഴിച്ചാണ് ടൗണില്‍ പുതിയ കോണ്‍ക്രീറ്റ് സ്ലാബിട്ട ഓടയും നടപ്പാതയും പണിതത്. എന്നാല്‍ അശാസ്ത്രീയമായ ഓട നിര്‍മ്മാണത്തിനെതിരെ വ്യാപാരികള്‍ അന്ന് പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം നിര്‍മ്മാണ ജോലികള്‍ തുടരുകയായിരുന്നു. ഇപ്പോള്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ അടക്കമുളളവ ഒഴുകിയെത്തി ഓട അട‌ഞ്ഞതോടെ മഴ വെള്ളം ഒഴുകി പോകാന്‍ കഴിയാത്തത്.ഇതാണ് മഴയത്ത് പട്ടണം വെളളക്കെട്ടിലാകാന്‍ മുഖ്യകാരണം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.