കൊച്ചി: വിദേശത്തുള്ള വരെന്റ സാന്നിധ്യം വിഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഉറപ്പാക്കി വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്കാന് ഹൈകോടതി ഉത്തരവ്. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വിവാഹ രജിസ്ട്രേഷന് ഉദ്യോഗസ്ഥനാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്.
വരന്റെ മാതാപിതാക്കളില്‍ ആരെങ്കിലും നല്കുന്ന സത്യവാങ്മൂലത്തിെന്റ അടിസ്ഥാനത്തില്‍ ഇവരുെടയും വധുവിെന്റയും ഒപ്പ് വെപ്പിച്ചശേഷം വരെന്റ സാന്നിധ്യം ഓണ്‍ലൈനില്‍ ഉറപ്പാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ഒരു വര്‍ഷത്തിനകം വരന് നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പിടണമെന്നും അല്ലാത്തപക്ഷം രജിസ്ട്രേഷന് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു. തൃശൂര്‍ സ്വദേശിനി ജെ.എസ്. ശ്രീലക്ഷ്മി നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2019 ആഗസ്റ്റ് 24ന് വിവാഹം കഴിഞ്ഞതിനെത്തുടര്‍ന്ന് കേരള രജിസ്ട്രേഷന് ഓഫ് മാര്യേജസ് (കോമണ്‍) റൂള്‍സ് 2008 പ്രകാരം രജിസ്ട്രേഷന് വേണ്ടി ഭര്‍ത്താവ് സനൂപിെനാപ്പം പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്കി.
ഉദ്യോഗസ്ഥന് അവധിയിലും തുടര്‍ന്ന് അവധി ദിവസങ്ങളുമായതിനാല്‍ ഒപ്പിടാന്‍ സാധിച്ചില്ല. ഇതിനിടെ, ദക്ഷിണാഫ്രിക്കയിലെ ജോലിസ്ഥലത്തേക്ക് ഭര്‍ത്താവിന് മടങ്ങേണ്ടി വന്നു.
പിന്നീട് ഒപ്പിടാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഭര്‍ത്താവിനടുത്തേക്ക് പോകാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഭര്‍ത്താവ് നേരിട്ട് എത്തണമെന്നാണ് രജിസ്ട്രേഷന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം.
തുടര്‍ന്നാണ് ഭര്‍ത്താവിനുവേണ്ടി രജിസ്റ്ററില്‍ ഒപ്പുവെക്കാന്‍ ഭര്‍ത്താവിെന്റ പ്രതിനിധിയെന്ന നിലയില്‍ മാതാപിതാക്കളില്‍ ആരെയെങ്കിലും ചുമതലപ്പെടുത്തണമെന്നതടക്കം ഉപാധികളോടെ ആവശ്യം അനുവദിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഹരജിക്കാരി ഒരുക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ