വസ്ത്രവ്യാപാര സ്ഥാപനത്തിനു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടെന്നാരോപിച്ച് കടയുടമയും പിതാവും ചേര്‍ന്ന് വാഹനം ചവിട്ടി തകര്‍ത്ത് കേടുപാടുവരുത്തിയത് ഏറെ സംഘര്‍ഷത്തിനിടയാക്കി.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ആഫീസിനു മുന്നിലെ വസ്ത്രവ്യാപാര സ്ഥാപനത്തിനു സമീപത്തായി കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ആലുവ മുനിസിപ്പല്‍ സെക്രട്ടറി കുളത്തൂപ്പുഴ സ്വദേശി ഷിബുവിന്റെ കാറിനാണ് കേടുപാടു വരുത്തിയത്.
വാഹന പാര്‍ക്കിംഗിനു നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പ്രദേശത്ത് ഷിബു വാഹനം നിര്‍ത്തിയിട്ട് സമീപത്തെ ബാങ്കില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വ്യാപാരിയുടെ ഈ ആക്രമണം.
സംഭവം വിവാദമായതോടെ ഒട്ടേറെപേര്‍ സമാന പരാതിയുമായി രംഗത്ത് വന്നതോടെ സംഭവം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. കടയുടമയെ ചോദ്യം ചെയ്ത് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയും കയ്യേറ്റത്തിലേക്ക് നീങ്ങുകയും ചെയ്തു.
കടമറച്ച് വാഹനം പാര്‍ക്ക് ചെയ്തെന്നാരോപിച്ച് മുമ്പ് ഇരുചക്രം നിര്‍ത്തി വച്ചത് സംബന്ധിച്ചുളള തര്‍ക്കത്തിനിടയില്‍ കാറിടിച്ച് കൊലെപ്പെടുത്താന് ശ്രമിച്ചെന്ന പരാതിയുമായി മറ്റൊരാളും സംഭവ സമയം രംഗത്ത് വന്നിരുന്നതോടെ കുളത്തൂപ്പുഴ പോലീസ് ഇരുകൂട്ടരേയും സ്റ്റേഷനില്‍ വിളിപ്പിക്കുകയും വാഹനം തകര്‍ത്തതിനു കേസെടുക്കുകയുമായിരുന്നു.
ഏറെ തിരക്കേറിയ ഭാഗത്ത് വാഹനം നിര്‍ത്തിയിടുന്നതിന് ആവശ്യമായ സ്ഥലസൌകര്യങ്ങളില്ല. പലരും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ സൌകര്യം പ്രയോജപ്പെടുത്തിയാണ് സമീപത്തെ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്നത്.
വസ്ത്രവ്യാപാരി ദിനവും വാഹനം നിര്ത്തിഇടുന്നത് സംബന്ധിച്ച് നാട്ടുകാരോട് വഴക്കിടാറുണ്ടെന്നാണ് സമീപത്തെ മറ്റ് വ്യാപാരികളുടേയും പരാതി.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ