തങ്ങളുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
ന്യൂഡല്‍ഹി: തങ്ങളുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഡിസംബര്‍ ആദ്യദിവസങ്ങളിലാണ് ഇത്തരത്തില്‍ ചില സെര്‍വറുകളില്‍ ഹാക്കിങ് നടന്നത്. ഹാക്കര്‍മാര്‍ തങ്ങളുടെ ചില ആഭ്യന്തര രേഖകള്‍ പൊതുവെബ്സൈറ്റുകളിലും പൊതുപ്ലാറ്റ്ഫോമുകളിലും അപ്ലോഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
പെട്ടെന്നുതന്നെ സെര്‍വറുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടായില്ല. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നു. അതുകൊണ്ട് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും എല്ലാ വിദഗ്ധരുമായും നിയമപാലകരുമായും ഇക്കാര്യം സംസാരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ