പുനലൂരില്‍ കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ കലണ്ടറിന്റെ പ്രകാശനവും വിപുലമായ വിതരണവും സംഘടിപ്പിച്ചു
കൊല്ലം : പുനലൂരിൽ കേരളാ പത്രപ്രവര്‍ത്തക അസ്സോസിയേഷന് 2021 വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനവും വിപുലമായ വിതരണവും നടന്നു. മേഖലാ തല പ്രകാശനം മുന്‍സിപ്പല്‍ ചെയര്മാന് നിമ്മി എബ്രഹാം നിര്‍വ്വഹിച്ചു. ആര് ഡി.ഒ.ശശികുമാര്‍, അഗ്നി ശമന സേന ഓഫീസ് സ്റ്റേഷന് ഓഫീസര്‍ സാബു, എക്സൈസ് സി.ഐ നാസിമുദീന്, പുനലൂര്‍ പോലീസ് സ്റ്റേഷന് എന്നി ഓഫീസുകളില്‍ അസ്സോസിയേഷന് അംഗങ്ങള്‍ വിതരണം നടത്തി .
അസ്സോസിയേഷന് അംഗം ജോയി പാസ്റ്റന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ സുനില്‍ മുദ്ര ന്യൂസ് ,ജെ ജയചന്ദ്രന് പുനലൂര്‍ ന്യൂസ്, ലിജു ലെനിറ്റി ന്യൂസ്, നിമ്മി എബ്രഹാം മുന്‍സിപ്പല്‍ ചെയര്മാന്, ദിനേശന് കലയനാട് വാര്‍ഡ് മെമ്പര്‍, അരുണ്‍ മുദ്ര ന്യൂസ് എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ