ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ ഉന്നതപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് ലാപ്പ്ടോപ്പുകള്‍ വിതരണം ചെയ്തു.Kollam Kulathupuzha Laptops were distributed to those who qualified for higher studies.

കൊല്ലം കുളത്തൂപ്പുഴ ഉന്നതപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് ലാപ്പ്ടോപ്പുകള്‍ വിതരണം ചെയ്തു.
ഉന്നത ഉപരിപഠനത്തിന് ആര്‍ഹത നേടിയ പട്ടികജാതി പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്പ്ടോപ്പുകള്‍ വിതരണംചെയ്തു. 

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 18 വിദ്യാര്‍ഥികളാണ് ലാപ്പ്ടോപ്പിന് അര്‍ഹത നേടിയത്. നാടിന് അഭിമാനകരമായ നേട്ടംകൈവരിച്ച് ഉന്നതങ്ങളില്‍ എത്താന്‍ എല്ലാവിദ്യാര്‍ഥികള്‍ക്കും കഴിയട്ടെ എന്ന് ഉദ്ഘാടനവേളയില്‍ പ്രസിഡന്‍റ് ആശംസിച്ചു. വൈസ് പ്രസിഡന്‍റ് നദീറ സൈഫുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.അനില്‍കുമാര്‍ ലാപ്പ്ടോപ്പുകളുടെ വിതരോദ്ഘാടനം നിര്‍വ്വഹിച്ചു. 

പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ഭാരവാഹികളായ ചന്ദ്രകുമാര്‍,ഷീജറാഫി,ലൈലാബീവി സെക്രട്ടറി കെ.എസ്.രമേഷ്,അസിസ്റ്റന്‍റ് സെക്രട്ടറി അനില്‍ലാല്‍,സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ വത്സല തുടങ്ങിയവര്‍ പ്രസംഗിച്ചു 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.