ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ രാജീവ് ഗാന്ധി മെമ്മേറിയൽ സ്റ്റേഡിയം ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ.Kollam Kulathupuzha Rajiv Gandhi Memorial Stadium as abandoned without anyone noticing

കൊല്ലം കുളത്തൂപ്പുഴ രാജീവ് ഗാന്ധി മെമ്മേറിയൽ സ്റ്റേഡിയം ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഗവർണ്ണറായിരുന്ന ബി.രാച്ചയ്യ ഉദ്ഘാടനം സ്റ്റേഡിയമാണ് നശിക്കുന്നത്.കുട്ടികളേയും യുവതീയുവാക്കളേയും കായികപരമായി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴ പഞ്ചായത്ത് പണി കഴിപ്പിച്ച രാജീവ് ഗാന്ധി മെമ്മോറിൽ സ്റ്റേഡിയം  ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഠൗണിൻെറ ഹൃദയ ഭാഗത്തായി പതിനാറേക്കറിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് സ്റ്റേഡിയമാണ് സംരക്ഷണമില്ലാതെ നാശം നേരിടുന്നത്. വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സ്റ്റേഡിയവും ഇതിലുളള കെട്ടിടവും ഇപ്പോൾ നശിച്ച് നാമാവശേഷമായി. 

1992ൽ ആഘോഷങ്ങളോടെ അന്നത്തെ ഗവർണ്ണറായിരുന്ന ബി.രാച്ചയ്യ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പങ്കെടുത്ത് ആഭ്യന്തര സഹമന്ത്രി എം.എം ജേക്കബ്ബാണ് സ്റ്റേഡിയത്തിന് രാജീവ് ഗാന്ധി മെമ്മോറിയൽ സ്റ്റേഡിയം എന്ന് നാമകരണവും ചെയ്തത്. എന്നാൽ തുടർന്ന് വന്ന പഞ്ചായത്ത് ഭരണസമിതി സ്റ്റേ‌ഡിയം കണ്ടില്ലന്ന് നടിക്കുകയായിരുന്നു ഇതോടെ ഇതിൻെറ നാശവും തുടങ്ങി. ചുറ്റാകെ കാടു വളർന്ന് പാമ്പ് വളർത്തൽ കേന്ദ്രമായി മാറി. തുടക്കത്തിൽ പൊതുപരിപാടികൾക്കും മറ്റും ഇവിടം ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അതുമുണ്ടായില്ല. യാതൊരു കായിക കലാമത്സരങ്ങൾക്കും ഇവിടം വേദിയാകുന്നില്ല.
 സ്വകാര്യ വ്യക്തികൾക്ക് വാഹനപരിശീലത്തിന് മാത്രമുളള ഇടമായി മാറികഴിഞ്ഞു ഇപ്പോൾ ഇവിടം. ആഡിറ്റോറിയത്തിൻെറ ഓരത്തായി ഗ്രീൻ റൂം സൗകര്യങ്ങളോടുളള സ്റ്റേജും ത്രീഫെയ്സ് സൗകര്യമുളള വൈദ്യുതീകരണവും ഒരുക്കിയിരുന്നു. വൈദ്യു ബില്ല് അടക്കാത്തതിനാൽ വൈദ്യുതി ബന്ധം അന്നേ വിശ്ചേദിച്ചിരുന്നു. കെട്ടിടത്തിൻെറ കതകും ജനലുകളുമെല്ലാം സാമൂഹ്യ വിരുദ്ധർ കടത്തി കഴി‌ഞ്ഞു. 

രാത്രികാലത്ത് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാണിവിടം. അനാശാസ്യത്തിനും മദ്യക്കച്ചവടത്തിനും കഞ്ചാവ് വിൽപ്പനക്കാരുടേയും ഇടമായി മാറിക്കഴിഞ്ഞു സ്റ്റേഡിയവും പരിസരവും. ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച് ഇൻഡേർ സ്റ്റേഡിയമായി ഉയർത്തുമെന്ന് കഴിഞ്ഞ യു.ഡി.എഫ്  ഭരണ സമിതിയുടെ കാലത്ത് പ്രഖ്യാപനം വന്നങ്കിലും പിന്നീട് യാതൊന്നുമുണ്ടായില്ല.

ന്യൂസ്‌ ബ്യുറോ കുളത്തുപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.