തമിഴ് നാട്ടില്‍നിന്നും കേരളത്തില്‍ കൊറിയര്‍ സര്‍വ്വീസ് നടത്തുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക് വാഹനവും കടയും തകര്‍ന്നു.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്കൂള്‍ ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തിരുനല്‍വേലിയില്‍ നിന്നും കൊറിയര്‍ സാധനങ്ങളുമായി തിരുവനന്തപുരത്ത് എത്തിച്ചു മടങ്ങുകയായിരുന്ന പിക്കപ്പ് വാന്‍ കല്ലുവെട്ടാം കുഴി ജംഗ്ഷനു സമീപത്ത് വച്ച് നിയന്ത്രണം വിട്ട് പാതയോരത്തെ കടയിലേയ്ക്ക് പാഞ്ഞ് കയറുകയായിരുന്നു.
കല്ലുവെട്ടാംകുഴി സ്വദേശി നജീമിന്റെ കടയിലേയ്ക്കാണ് വാന്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ പരിക്കേറ്റ് തിരുനല്‍ വേലിസ്വദേശി കണ്ണനെ നാട്ടുകാര്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പ്രഥമിക ചികിത്സ നല്കി.
എപ്പോഴും തിരക്ക് അനുഭവപ്പെട്ടിരുന്ന കടയില്‍ രാവിലെ ആയിരുന്നതിനാല്‍ ആളുകള്‍ ആരും എത്തിയിരുന്നില്ല അതിനാല്‍ വലിയ ദുരന്തം ഒഴിവായന്നാണ് നാട്ടുകാര്‍ പറയുന്നത്.
കടയുടമ കടയ്ക്കുളളിലായതിനാല് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. മദ്യലഹരിയിലായിരുന്ന വാന്‍ഡ്രൈവര്‍ യാത്രക്കിടയില്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് കുളത്തൂപ്പുഴ പോലീസ് പറയുന്നത്.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ