ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥര്‍ മടങ്ങി; രാത്രിമുഴുവന്‍ ഓഫീസ് തുറന്നുകിടന്നു.Kollam Poruvazhi panchayat office closed, officials return; The office was open all night

കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ഉദ്യോഗസ്ഥന്മാര്‍ മടങ്ങിപോയതായി പരാതി. കഴിഞ്ഞ രാത്രി മുഴുവന്‍ ഓഫീസ് തുറന്നുകിടക്കുകയായിരുന്നു. പ്രസിഡന്റും ഉദ്യോഗസ്ഥന്മാരും ഓഫീസിലിരുന്ന് മദ്യപിച്ചശേഷം ഓഫീസ് പൂട്ടാന്‍ മറന്നതാണെന്ന് ബിജെപി ആരോപിച്ചു.
എന്നാല്‍, ഓഫീസില്‍ മദ്യപാനം നടന്നിട്ടില്ലെന്നും പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്നും പ്രസിഡന്റ് വിനു മംഗലത്ത് പറഞ്ഞു. പോരുവഴി പഞ്ചായത്ത് ഓഫീസിന്റെ പ്രധാന വാതില്‍ പൂട്ടാതെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഫയലുകളോ രേഖകളോ നഷ്ടമായിട്ടുണ്ടോയെന്നത് വ്യക്തമായിട്ടില്ല.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.