പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്‌യതു.
വാളകം അമ്പലത്തുവിള പുലിയം കോളനിയിൽ ഈട്ടിവില വീട്ടിൽ ശശികുമാർ മകൻ 19 വയസുള്ള ആദിത് ആണ് അറസ്റ്റിൽ ആയത്.
കഴിഞ്ഞ വർഷം ജനുവരി മാസത്തിൽ പീഡനത്തിനിരയായ പുനലൂർ സ്വദേശിനി ആയ പെൺകുട്ടിയുടെ വീടിന് അടുത്തുള്ള ഒരു അമ്പലത്തിൽ ഇയാൾ ഉത്സവത്തിന് വന്നിരുന്നു. അന്ന് പരിചയപ്പെട്ട ശേഷം പിന്നീട് ഇയാൾ ഫോൺ വഴിയും നേരിട്ടും സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ പുനലൂർ വന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . കുട്ടിയെ കാണാൻ ഇല്ല എന്ന പിതാവിന്റെ പരാതി അന്വേഷിച്ചപ്പോൾ ആണ് ഇയാൾ പിടിയിലായത്.
പുനലൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ മിഥുൻ, കൃഷ്ണ കുമാർ, ജെയിംസ്, എ എസ് ഐ മാരായ രാജൻ, ശ്രീലാൽ എന്നിവർ ചേർന്ന സംഘo ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ