ബൈപ്പാസില്‍ കാവനാട് -കുരീപ്പുഴ പാലത്തില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ മാറിയാണ് ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്. പാലത്തിനും ടോള്‍ പ്ലാസയ്ക്കും മദ്ധ്യേ വലത്തോട്ടും ഇടത്തോട്ടുമായി നാല് ഇടറോഡുകളുണ്ട്. ഈ റോഡുകളിലൂടെ മാറി സഞ്ചരിച്ചാല്‍ മതി, ടോള്‍ നല്‍കാതെ ബൈപ്പാസ് യാത്ര തുടരാം.
അഞ്ചാലുംമൂട്, കുണ്ടറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പൂര്‍ണമായും ഇടറോഡുകള്‍ ഉപയോഗപ്പെടുത്താനാണ് സാദ്ധ്യത.
വീതികുറവുള്ള ഇടറോഡുകളില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ വര്‍ദ്ധിക്കാനും ഇടയാക്കും.
കാവനാട് മുതല്‍ മേവറം വരെ കൊല്ലം ബൈപ്പാസിലൂടെ 13.14 കിലോ മീറ്ററാണ് ദൂരം. ഇതേ യാത്ര നഗരത്തിലൂടെയാണെങ്കില്‍ ഏകദേശം അര കിലോമീറ്റര്‍ മാത്രമാണ് കൂടുതല്‍. ഭീമമായ തുക ടോള്‍ നല്‍കി ബൈപ്പാസിലൂടെ യാത്ര ചെയ്യുന്നതിലും ലാഭം നഗരത്തിലൂടെ സഞ്ചരിക്കുന്നതാണെന്ന് യാത്രക്കാര്‍ ചിന്തിക്കാം. ഇതോടെ ബൈപ്പാസിന്റെ പൂര്‍ണമായ പ്രയോജനവും ലഭിക്കില്ല.
2019 ജനുവരിയിലാണ് ബൈപ്പാസ് പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അന്നുതന്നെ ടോള്‍ പ്ലാസയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിരുന്നെങ്കിലും ടോള്‍ പിരിക്കുന്നതില്‍ ദേശീയപാതാ അതോറിറ്റി തീരുമാനമെടുത്തിരുന്നില്ല. ടോള്‍ പിരിവ് ആരംഭിക്കണമെന്ന് കാട്ടി കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കിലും ഈ മാസം പകുതിയോടെ ടോള്‍ പിരിവ് ആരംഭിക്കുമെന്നാണ് സൂചന.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തുല്യസാമ്ബത്തിക പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നത് നീതീകരിക്കാനാകില്ല. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ എല്ലാ ദേശീയപാതകളും ടോള്‍രഹിതമാക്കുമെന്ന് കേന്ദ്രമന്ത്രി തന്നെ പ്രഖ്യാപിക്കുകയും രണ്ടുവരിപ്പാത മാത്രമുള്ള ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കാത്തതാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര ഗതാഗത മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലും വിഷയം ഉന്നയിക്കും.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.
ബൈപ്പാസില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ല. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂര്‍ത്തീകരിച്ചതെന്നത് മറന്നുകൊണ്ടാണ് ടോള്‍ പിരിവ് നടത്താനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണം.
എം. മുകേഷ് എം.എല്‍.എ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ