പന്തളം കടയ്ക്കാട് സ്വദേശികളായ 63 വയസുള്ള നാസറുദീന്‍ ഭാര്യ സജീല എന്നിവരാണ് മരിച്ചത്.
കെ എസ് ആര് ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇവരുടെ മകള്‍ സുമയ്യ യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ദുബായിൽ പോയ മകനെ എയർപോർട്ടിലാക്കി തിരികെ പന്തളത്തെ വീട്ടിലേക്ക് വരികയായിരുന്നു കാറിലുണ്ടായിരുന്നു കുടുംബം. പനവേലിക്കും കക്കാടിനും മധ്യേ വാളകം ഉമ്മന്നൂർ നെല്ലിക്കുന്നം സർക്കുലർ ബസ്സിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുനലൂര്‍ ന്യുസിന് ലഭിച്ചു.
നസറുദ്ദീനും ഭാര്യ സജിലയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ശബ്ദം കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളും യാത്രികരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നു പേരും ഇടിയുടെ ആഘാതത്തിൽ കാറിനകത്ത് കുടുങ്ങി പോയി. കാർ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെത്തിച്ചത്.
പോലീസും ഫയർഫോഴ്സും എത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി.
ന്യൂസ് ബ്യുറോ കൊട്ടാരക്കര
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ