പഞ്ചായത്ത് പ്രസിഡന്റിന് ആദരവ് നല്കുന്നതിനോടൊപ്പം നാടിന്റെ വികസനം ആവശ്യപ്പെട്ടുളള നിവേദനവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൈമാറി.
കുളത്തൂപ്പുഴ അമ്പലം വാര്‍ഡ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനില്‍കുമാറിനെ ഉപകാരങ്ങള്‍ സമര്‍പ്പിച്ച് ആദരിച്ചത്. പ്രദേശത്തെ പാതകള്‍ സഞ്ചാരയോഗ്യമാക്കുക, വഴിവിളക്കുകള്‍ അടിയന്തിരമായി തെളിയിച്ച് വഴിയാത്രക്കാരുടെ ദുരിതം അകറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചടങ്ങില്‍ നിവേദനം നല്‍കിയത്. തകര്‍ന്ന പാതകള്‍ നവീകരിക്കുന്നതിനുളള നിര്മ്മാണസാധനങ്ങല് എത്തിച്ച് കാലങ്ങള്‍ കഴിഞ്ഞെങ്കിലും പാത സഞ്ചാര യോഗ്യമാക്കാത്തത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നതായും, വഴി വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ വന്യമൃഗങ്ങളെ ഭയന്നു സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാനാകുന്നില്ലന്നും നേതാക്കള്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സി.പി.എം ലോക്കല്‍കമ്മിറ്റി അംഗം സുഭാഷ് ആദരിയ്ക്കല്‍ ചടങ്ങിനു നേതൃത്വം നല്കി. യൂണിറ്റ് പ്രസിഡന്റ് സനല്‍ സ്വാമിനാഥന് പഞ്ചായത്ത് പ്രസിഡന്റിനു ഉപഹാര സമര്‍പ്പണം നടത്തി.
മേഖല വൈസ് പ്രസിഡന്റ് അരുന്, ഭാരവാഹികളായ വിഷ്ണുജയകുമാര്,ആകാശ്,ജെറിന്, മിഥുന്ശങ്കര് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഡി.വൈ.എഫ്.ഐ. അമ്പലം വാര്‍ഡ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അദരിയ്ക്കല് ചടങ്ങില്‍ പ്രസിന്റ് പി.അനില്‍കുമാര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി നേതാക്കള്‍ക്ക് നന്ദി അറിയിക്കുകയും ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്നും പറഞ്ഞു.
ന്യൂസ് ബ്യുറോ കുളത്തൂപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ