കുളത്തൂപ്പുഴ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ വിട്ട് നിന്നു.Kulathupuzha Panchayat Standing Committee elected members. Two members abstained.
കുളത്തൂപ്പുഴ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ വിട്ട് നിന്നു. മുന്‍പഞ്ചായത്ത് പ്രസിഡന്റിന്റെ വോട്ട് അസാധു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റഅംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു.തെന്മല ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഇന്‍ഞ്ചിനീയര്‍ പി.പ്രസന്നകുമാറിന്റെ പഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ് എന്നിവര്‍ നേതൃത്വത്തില്‍ ധനം,ക്ഷേമ,ആരോഗ്യം-വിദ്യാഭ്യാസം,വികസനം തുടങ്ങിയ കമ്മിറ്റിഅംഗങ്ങളുടെ തിരഞ്ഞെടുപ്പാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നത്.വനിതാ അംഗങ്ങളെ നിയമിക്കുന്നതിനുളള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത മുന്‍പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ ഷീലാ സത്യന്റെ ആദ്യ വോട്ട് അസാധുവായി. ഇരുപത് അംഗങ്ങളില്‍ 18 പേര് മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ബി.ജെ.പി. പ്രതിനിധി ജയകൃഷ്ണനും,വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധി ഉദയകുമാറും വോട്ട് ചെയ്യാതെ വിട്ട് നിന്നു.മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോള്‍ ആരോഗ്യം-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ യു.ഡി.എഫിനും ഇടതു മുന്നണിയ്ക്കും രണ്ടുവീതം തുല്യ അംഗങ്ങളാണ് ഉളളത്. അതിനാല്‍ നറുക്കെടുപ്പിലൂടെ മാത്രമേ ചെയര്‍മാനെ തീരുമാനിക്കാനാകൂ. ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ സ്ഥാനം മാത്രം വനിതകള്‍ക്ക് സംവരണം ചെയ്ത കമ്മിറ്റിയുടെ ഇപ്പോഴത്തെ ഘടനയും മുന്നണി തീരുമാനവും അനുസരിച്ച് എല്ലാ കമ്മിറ്റികളും വനിതകള്‍ ഭരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചെയര്മാന്മാരെ നിയമിക്കുന്നതിനുളള തിരഞ്ഞെടുപ്പ് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് നടത്താന്‍ നിശ്ചയ്ച്ചിരിക്കുന്നതെന്ന് വരണാധികാരി പറഞ്ഞു കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വരണാധികാരി പി.പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ വോട്ടെണ്ണി തിട്ടപ്പെടുത്തിയാണ് ഫലപ്രഖ്യാപനം നടത്തിയത്. എല്‍.ഡി.എഫിലെ പി.ലൈലാബീവി, അജിത.എസ്, ഷീജ റാഫി എന്നിവരാണ് വനിതാ മണ്ഡലത്തിലേക്ക് മത്സരിച്ച് ജയിച്ചത് മറ്റ് മണ്ഡലങ്ങളില്‍ തുല്യ അംഗങ്ങളേയും ഇരുമുന്നണികളും തീരുമാനിച്ചാണ് നടപടി പൂര്‍ത്തിയാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ