ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ പഞ്ചായത്ത് തൊഴിലുറപ്പ് ആസ്ഥാനത്തിനു മുകളില്‍ ആല്‍മരം വളരുന്നത് കെട്ടിടത്തിനു ഭീഷണിയാകുന്നു.Kulathupuzha panchayath: The building is threatened by aal growing above the thozhilurapp headquarters.

കുളത്തൂപ്പുഴ പഞ്ചായത്ത് തൊഴിലുറപ്പ് ആസ്ഥാനത്തിനു മുകളില്‍ ആല്‍മരം വളരുന്നത് കെട്ടിടത്തിനു ഭീഷണിയാകുന്നു.തൊടിയിലൊന്നും ഒറ്റ തൊട്ടാവാടി പോലും വളരാനനുവദിയ്ക്കാതെ നാട്ടിലാകെ കാടുകള്‍ വെട്ടി വെടിപ്പാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ആസ്ഥാന മന്ദിരത്തില്‍ ആലു കിളിര്‍ത്ത് കെട്ടിടം അപകട ഭീഷണി നേരിട്ടിട്ടും അധികൃതര്‍ അറിഞ്ഞ മട്ടേയില്ല.കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ആഫീസ് കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആഫീസ് എന്നെഴുതിയ ബോര്‍ഡിനു തൊട്ടു മുകളിലായാണ് ആല്‍മരം കിളിര്‍ത്തിറങ്ങി വേരുകള്‍ ഭിത്തിയില്‍ പടര്‍ന്ന് കെട്ടിടം നാശം നേരിടുന്നത്.ഇരുനില മന്ദിരത്തിന്‍റെ ആദ്യനിലയുടെ സണ്‍ഷെയിഡില്‍ വളര്‍ച്ച തുടങ്ങിയ വൃക്ഷം രണ്ടാം നിലയോളം വളര്‍ച്ചയെത്തിയിട്ടും അധികൃതര്‍ മിണ്ടാട്ടമില്ലാത്തത് പൊതു മുതല്‍ നശിക്കാന്‍ അറിഞ്ഞു കൊണ്ട് കൂട്ടുനില്‍ക്കുന്നതിനു തുല്യമാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.ദിനവും നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ ആശ്രയിക്കുന്ന ഇവിടെ എത്തുന്ന തൊഴിലാളികളെ കൊണ്ടു തന്നെ ഇത് നീക്കം ചെയ്യാമെന്നിരിക്കേയാണ് പഞ്ചായത്ത് അധികൃതരുടെ ഈ അനാസ്ഥ.ഈ നിലതുടര്‍ന്നാല്‍ ആല്‍മരം കൂടുതല്‍ വളര്‍ന്ന് ആഫീസിനുളളിലേയ്ക്ക് ഇറങ്ങുകയും കെട്ടിടത്തിന്‍റെ ഭിത്തികളില്‍ വിളളല്‍ വീണ് തകരുകയും ചെയ്യും അതിനാല്‍ അടിയന്തിരമായി അല്‍മരതൈ നീക്കെ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.