ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കളുടെ സംസ്ഥാനതല ഓണ്‍ലൈന്‍ സംഗമം പരിപാടിയുടെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലും യോഗം ചേര്‍ന്നു. സംസ്ഥാനതലത്തില്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയ രണ്ടരലക്ഷം ഭവനങ്ങളുടെ പൂര്‍ത്തികരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായിവിജയന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതിനു തൊട്ടുപിന്നാലെയാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഗുണഭോക്തൃസംഗമം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സൈഫുദീന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് പി.അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി.
കയറിക്കിടക്കാന്‍ ഇടമില്ലാത്ത എല്ലാഭൂഭവനരഹിതരേയും പദ്ധതിയില്‍ അംഗങ്ങളാക്കി സമ്പൂര്‍ണ്ണ ഭവനരഹിത പഞ്ചായത്തെന്ന ലക്ഷ്യം കൈവരിച്ചതായി പ്രസിഡന്റ് ഉദ്ഘാടനവേളയില്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം റീനാഷാജഹാന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈലാബീവി,പഞ്ചായത്ത് അംഗങ്ങളായ പി.ആര്.സന്തോഷ്കുമാര്‍,സക്കറിയ,ജയകൃഷ്ണന് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേഷ്,അനില്‍ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ