വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച മകനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. മാതാവിന്റെ പരാതിയില്‍ മകന് കുളത്തൂപ്പുഴ സാംനഗര്‍ ഇരമത്ത് പുത്തന്‍വീട്ടില്‍ 48 വയസുള്ള സാബുവിനെ കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
എണ്‍പത്താറുകാരിയായ സാറാമ്മയാണ് മകന് സാബു തന്നെ നിരന്തരം മര്ദ്ദിക്കുന്നതായ് പരാതിയുമായി കുളത്തൂപ്പുഴ പോലീസിനെ സമീപിച്ചത്.
ശനിയാഴച രാവിലെ മദ്യ കുപ്പി കൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും കൈക്ക് മുറിവേല്പ്പിച്ചതോടുമാണ് ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കാനെത്തിയത്.
സ്ഥിരം മദ്യപാനിയായ സാബു സാറാമ്മയുമായി വഴക്കിടുകയും കയ്യേറ്റം ചെയ്യുന്നതും പതിവായിരുന്നു. ജോലിക്ക് പോകാത്ത മകനുവേണ്ടി ഭക്ഷണമുണ്ടാക്കി കൊടുക്കുന്നത് നടക്കാന്‍ പോലും കഴിയാത്ത വൃദ്ധ മാതാവാണെന്നും നാട്ടുകാര്‍ പറയുന്നു.
ഭിക്ഷയെടുത്തും മറ്റു വീടുകളിലും പണിയെടുത്തും പെന്‍ഷനായി കിട്ടുന്ന കാശും നിരന്തരം മകന് കൈക്കലാക്കിയിരുന്നു. കഴിഞ്ഞ ദിവസം മദ്യപിക്കാന്‍ പണം കൊടുക്കാത്തതിലുളള വിരോധമാണ് മാതാവിനെ അക്രമിക്കാന്‍ ഇടയാക്കിയെതെന്നാണ് കുളത്തൂപ്പുഴ പോലീസ് പറയുന്നത്.
ക്രൂരമായി മര്‍ദ്ദനമേറ്റ് കൈയ്യില്‍ മുറിവുമായി സ്റ്റേഷനിലെത്തിയ സാറാമ്മയെ പൊലീസ് നേതൃത്വത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നല്കി. ഇതിനിടെ സാബുവിനെ തേടി പൊലീസ് സാംനഗറിലെത്തിയെങ്കിലും വിവരമറിഞ്ഞ് ഇയാള്‍ കടന്നു കളഞ്ഞു. ഏറെ നേരത്തിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങിയെത്തിയ സാബുവിനെ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലീസിനു കൈമാറി.. സംഭവത്തില്‍ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് വൈകുന്നേരത്തോടെ ഇയാളെ കോടതിയില്‍ ഹാജരാക്കി.
ന്യൂസ് ബ്യുറോ കുളത്തുപ്പുഴ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ