*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ബ്രിട്ടനില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു, അടച്ചിടല്‍ ഫെബ്രുവരി പകുതി വരെ.The lockdown has been announced again in the UK, with closures until mid-February

ലണ്ടന്‍: ബ്രിട്ടനില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കൊവിഡിന്റെ പുതിയ വകഭേദം വ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒന്നരമാസത്തേക്കാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കുമെന്നും, ഫെബ്രുവരി പകുതി വരെ സമ്ബൂര്‍ണ അടച്ചിടല്‍ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ബ്രിട്ടനില്‍ പ്രതിദിനം അമ്ബതിനായിരത്തിലധികം കൊവിഡ് കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രിട്ടനില്‍ ഇരുപത്തേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 75,431 പേര്‍ മരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.