ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ ആദിവാസി മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. Medical camp was organized in Kulathupuzha tribal area of ​​Kollam.

 

കൊല്ലം കുളത്തൂപ്പുഴ ആദിവാസി മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആദിവാസി മേഖലയിലെ താമസക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ചെറുകര,വില്ലുമല തുടങ്ങിയ ആദിവാസി ഊരിനുളളില്‍ സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് യുവജനകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയിലെ ജനവിഭാഗത്തിന്‍ ആരോഗ്യപരിപാലനം ഉറപ്പാക്കുക, പകര്‍ച്ചവ്യാധികള്‍ തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും വദഗ്ധ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്താമെന്നും ഉദ്ഘാടനവേളയില്‍ ചിന്താ ജറോംപറഞ്ഞു. 

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനകമ്മീഷന്‍ അംഗം വി.വിനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീര്‍, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രകുമാര്‍, കുളത്തൂപ്പുഴ മെഡിക്കല്‍ ആഫീസര്‍ പി.പ്രകാശ്, പഞ്ചായത്ത് അംഗം എസ്.സുജിത്ത്, ഊരുമൂപ്പന്‍ നാരായണന്‍ കാണി,യുവജന കമ്മീഷന്‍ കോഡിനേറ്റര്‍ മാരായ സന്ദീപ് അര്‍ക്കന്നൂര്‍, റ്റി.ആര്‍.ശ്രീനാഥ്, രഞ്ചീഷ്, രമ്യ, വൃന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.