ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കരവാളൂർ പഞ്ചായത്തിെൻറ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതികൾ നടപ്പാക്കും.Necessary schemes will be implemented for the comprehensive development of Karavalur panchayat

പുനലൂർ: കരവാളൂർ പഞ്ചായത്ത് നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പ്രസിഡൻറ് അഡ്വ.ജിഷ മുരളി വൈസ് പ്രസിഡൻറ് മുഹമ്മദ് അൻസാരി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

കുടിവെള്ളം എത്തിക്കുന്നതിലും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനും കാർഷിക മേഖലയുടെ ഉന്നമനത്തിനും മുന്തിയ പരിഗണന നൽകും. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നും പഞ്ചായ

ത്തിൻറ എല്ലാ മേഖലയിലും ശുദ്ധജലമെത്തിക്കും. ജലജീവൻ പദ്ധതിയിൽപ്പെടുത്തി വെള്ളം ലഭ്യമാക്കാനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. നിലാവ് പദ്ധതിയിൽപ്പെടുത്തി ആവശ്യമുള്ള എല്ലായിടത്തും ലൈറ്റുകൾ സ്ഥാപിക്കും. തകർന്നുകിടക്കുന്ന മുഴുവൻ ഗ്രാമീണ പാതകളും ഗതാഗതയോഗ്യമാക്കും. 

കൃഷിഭവന് പുതിയ കെട്ടിടം നിർമിക്കാൻ പതിനാറാം വാർഡിൽ സ്ഥലം ഏറ്റെടുക്കും. മാത്ര ഹോമിയോ ആശുപത്രിക്ക് ബഹുനില മന്ദിരം നിർമിച്ച് എക്സറേ,  ലാബ് അടക്കം സൗകര്യത്തോടെ ചികിത്സരംഗം കാര്യക്ഷമാക്കും. വി.ഇ.ഓഫിസ്, കുടുംബശ്രി ഓഫിസ്, കാൻറീൻ എന്നിവയും പുതിട കെട്ടിടത്തിൽ പ്രവർത്തിപ്പിക്കും. എല്ലാവരുടേയും  മാനസിക ഉല്ലാസത്തിനായി പാർക്ക് സ്ഥാപിക്കും. അടക്കളമൂലയിലെ വ്യാവസായിക എസ്റ്റേറ്റിെൻറ പ്രവർത്തനം കാര്യക്ഷമമാക്കും. ഫലവൃക്ഷതൈകൾ കൂടുതലായി വിതരണം ചെയ്ത് കാർഷിക മേഖലയിൽ ഉണർവ് ഉണ്ടാക്കും. തരിശ്ഭൂമി പൂർണമായും കൃഷിയിറക്കും. 

കർഷകരുടെ ഉൽപന്നം വിറ്റഴിക്കുനുള്ള വിതരണ ശൃംഘലയും ശക്തിപ്പെടുത്തും. ജലസ്രോതസായ പുതുവീട്ടിൽ ചിറ ജില്ല-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ നവീകരിക്കും. മാലിന്യ സംസ്കരണത്തിന് ഹരിതകർമ്മസേനയുടെ സേവനം ഉൾപ്പെടുത്തി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.
പത്ത്, പന്ത്രണ്ട് ക്ലാസ് കഴിയുന്ന വിദ്യാർഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് കരിയർ ഗൈഡൻസ് ക്ലാസ് നടപ്പാക്കും. വിവിധ സേനവിഭാഗങ്ങളിൽ സെലക്ഷൻ ലഭിക്കുന്നതിന് ആവശ്യമായ പരിശീലന ക്ലാസുകൾ യുവതി-യുവാക്കൾക്ക് ലഭ്യമാക്കാൻ സൗകര്യങ്ങൾ ഒരുക്കും. യുവതി-യുവാക്കൾക്ക് തൊഴിൽ ലഭ്യതക്കായി പി.എസ്.സി ഓറിയ േൻറഷൻ ക്ലാസുകൾ നടത്തും. വായനശാലകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. കരവാളൂർ സ്റ്റേഡിയം നവീകരിക്കും. ഇൻഡോർ സ്റ്റേഡിയം സ്ഥാപിക്കും. മുതിർന്നവരുടെ സംരക്ഷണാർഥം പാലിയേറ്റിവ് കെയർസെൻററുകളും പകൽവീടും നടപ്പാക്കും.
കരവാളൂർ, വെഞ്ചേമ്പ് ചന്തകൾ നവീകരിക്കും. ആധുനിക അറവുശാല സ്ഥാപിക്കും. പൊതുശ്മാശാനം നിർമിക്കാനും നടപടിയുണ്ടാകും. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുന്നതിന് വിദഗ്ദ- അവിദഗ്ത തൊഴിലാളികളെ തരംതിരിച്ച് പരിശീലനം നൽകി കൃഷി, മൃഗസംരക്ഷണം മത്സ്യ കൃഷി എന്നിമേഖലകളിലും പ്രയോജനപ്പെടുത്തും. കുടുംബശ്രി തൊഴിൽ സംരംഭങ്ങൾക്ക് ആവശ്യമായ സഹായം നൽകും. കരവാളൂർ വില്ലേജിൽ റീസർവേ നടത്തിപ്പിച്ച് പൊതുസ്ഥലങ്ങൾ കയ്യേറിയിരിക്കുന്നത് ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കും. 

വിനോദ സഞ്ചാരമേഖലയായി വികസിപ്പിക്കാവുന്ന പിനാക്കിൾ വ്യൂവിൽ യാത്രക്ക്രാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുംമെന്ന് ഇവർ പറഞ്ഞു. വികസസ്ഥിരം സമിതി അധ്യക്ഷ ആർ. ബിന്ദുവും പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.