ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മലയാളിക്ക് ആപ്പായി പുതിയ ഓണ്‍ലൈന്‍ വായ്പായിടപാട് സംഘങ്ങള്‍;New online loan groups for Malayalees;

എവിടെയും ഭാഗ്യം പരീക്ഷിക്കുന്ന മലയാളിക്ക് ആപ്പായി പുതിയ ഓണ്‍ലൈന്‍ വായ്പായിടപാട് സംഘങ്ങള്‍; ഒരുലക്ഷം വായ്പ 3 മാസം കൊണ്ട് മൂന്നരലക്ഷം; കെണിയൊരുക്കി ഓണ്‍ലൈന്‍ വായ്പാക്കൊള്ള

കണ്ടതിലെല്ലാം തലവച്ച്‌ ഭാഗ്യം പരീക്ഷിക്കുന്ന മലയാളിക്ക് ആപ്പായി പുതിയ ഓണ്‍ലൈന്‍ വായ്പായിടപാട് സംഘങ്ങള്‍. ഈടുവേണ്ട, വരുമാനരേഖയൊന്നും വേണ്ട, അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് തുക അക്കൗണ്ടില്‍ വരും. എന്നാല്‍ പലിശക്കണക്ക് കേട്ടാല്‍ തലമരയ്ക്കും. കോവിഡുകാലത്ത് വരുമാനംമുട്ടി ഒരുഗതിയുമില്ലാതെ വലഞ്ഞ ആയിരങ്ങള്‍ ഈ ഓണ്‍ലൈന്‍ വായ്പാക്കൊള്ളക്ക് ഇരകളായി ജീവിതം വഴിമുട്ടിനില്‍ക്കുന്നു.

പെട്ടുപോയവര്‍ പലരും തുറന്നുപറയാന്‍ മടിക്കുമ്ബോള്‍, അല്ലെങ്കില്‍ പേടിക്കുമ്ബോള്‍ ഈ ചെറുപ്പക്കാന്‍ ഇങ്ങനെയെങ്കിലും മുന്നില്‍വരുന്നത് ഭാഗ്യമാണ്. വരുംകാലത്ത് കേരളം നേരിടേണ്ടി വരാവുന്ന വലിയൊരു ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്. പ്രത്യേകിച്ച്‌ സകല തൊഴില്‍മേഖലയെയും കോവിഡ് പിടികൂടിയിരിക്കുന്ന ഈ കെട്ടകാലത്ത്. ഈപ്പറഞ്ഞതിലെ പലിശനിരക്കാണ് ശ്രദ്ധിക്കേണ്ടത്. അതൊരു സാധാരണ മലയാളിയുടെ ജീവനെടുക്കാന്‍ പോന്നതാണ്, ഈ വാക്കുകള്‍ കേള്‍ക്കണം.

അപേക്ഷകനെ കാണേണ്ട, ഈടുവേണ്ട, വരുമാനരേഖയും വേണ്ട, ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡ‍ും വാട്സാപ്പിലോ ഇമെയിലിലോ അയച്ചാല്‍ ബാങ്കുവായ്പയുടെ നൂലാമാലകളൊന്നും ഇല്ലാതെ പണം അക്കൗണ്ടിലെത്തും. ഇത് തന്നെയാണ് വലിയ ചതിക്കുഴിയും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.