തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് വൃദ്ധന് വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന് (57) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെ പോത്തന്‍കോട് വച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരന് പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിക്കുകയായിരുന്നു. സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുളള വഴിമദ്ധ്യേ രാധാകൃഷ്ണന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇരുവരും തമ്മിലുളള വാക്കുതര്‍ക്കത്തിനിടയില്‍ അനില്‍ തന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയതെന്നാണ് രാധാകൃഷ്ണന് പൊലീസിന് മൊഴി നല്‍കിയത്. പ്രതിയ്ക്ക് വേണ്ടിയുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ