ലാഭ നഷ്ടങ്ങളുടെ കണക്കു നോക്കാതെ പൂട്ടി കിടന്ന കുളത്തൂപ്പുഴ പഞ്ചായത്ത് ശൌചാലയം പൊതുജനങ്ങള്‍ക്കായി തുറന്നു നല്കി. പുതിയ ഭരണ സമിതി ഇടപെട്ടാണ് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ശൌചാലയ മേല്‍നോട്ടത്തിനു ആളെ നിയമിച്ചാണ് പുതുതായി സൌകര്യമൊരുക്കിയത്. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിയ്ക്ക് ശേഷം കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിയാണ് പഞ്ചായത്ത് കെട്ടിടത്തില്‍ അഞ്ച് ലക്ഷം മുടക്കി ശൌചാലയ സൌകര്യമൊരുക്കിയത്.നടത്തിപ്പിനായി കരാര്‍ നല്‍കിയെങ്കിലും കരാറുകാരന് മുടക്ക് മുതല്‍ കിട്ടുന്നില്ലന്നാരോപിച്ച് ഇതിനു താഴിടുകയായിരുന്നു. എന്നാല്‍ കരാറുകാരനില്‍ നിന്നും തിരികെ താക്കോള്‍ വാങ്ങുവാനോ പകരം സൌകര്യം ഒരുക്കുവാനോ പഞ്ചായത്തിനു കഴിഞ്ഞില്ല.കരാറുകാരനില്‍ നിന്നും ഈടാക്കിയ ഇരുപത്തിഅയ്യായിരം രൂപ മടക്കി നല്‍കാത്തതോടെയാണ് പൂട്ടു വീണത്. ഇതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തുന്ന യാത്രക്കാരുടെയും,വ്യാപരികളുടെ കാര്യവും ഏറെ ദുരിതത്തിലായി.ഇതേകുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു ഇതേ തുടര്‍ന്നാണ് പുതിയ ഭരണ സമിതിയുടെ അടിയന്തിര നടപടി.മാര്‍ക്കറ്റിന്റെ നവീകരണ പ്രവത്തനങ്ങള്‍ക്ക് പദ്ധതി ഒരുക്കുമ്പോള്‍ ഇവിടേയും മറ്റൊരു ശൌചാലയമൊരുക്കി കുളത്തൂപ്പുഴ ജംഗ്ഷനില്‍ വന്നു പോകുന്ന എല്ലാ യാത്രക്കാര്‍ക്കും ലാഭ നഷ്ട കണക്ക് നോക്കാതെ ശൌചാലയ സൌകര്യമൊരുക്കി അടിസ്ഥാന സൌകര്യ വികസനം സാധ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനില്‍കുമാര്‍ പറഞ്ഞു.
ശങ്കയകറ്റാന്‍ ഇനി ആശങ്ക വേണ്ട കൊല്ലം കുളത്തൂപ്പുഴയില്‍ അടച്ചു പൂട്ടിയ ശൌചാലയം പഞ്ചായത്ത് തുറന്ന് നല്കി. The panchayat has reopened the closed toilet at Kulathupuzha in Kollam.
ശങ്കയകറ്റാന്‍ ഇനി ആശങ്ക വേണ്ട കൊല്ലം കുളത്തൂപ്പുഴയില്‍ അടച്ചു പൂട്ടിയ ശൌചാലയം പഞ്ചായത്ത് തുറന്ന് നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ