ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വന്യ ജീവികളുടെ ആക്രമണം ഉണ്ടായാല്‍ പഞ്ചായത്തുകള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കാം; കേന്ദ്ര സര്‍ക്കാര്‍.Panchayats can take necessary action in case of wildlife attack; Central Government

വന്യ ജീവികളുടെ ആക്രമണം ഉണ്ടായാല്‍ പഞ്ചായത്തുകള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കാം; കേന്ദ്ര സര്‍ക്കാര്‍

വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മേഖലകളില്‍ വന്യജീവികളുടെ ആക്രമണം ഉണ്ടായാല്‍ വേണ്ട തീരുമാനമെടുക്കാന്‍ പഞ്ചായത്തധികൃതര്‍ക്ക് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗ നിര്‍ദേശം. ആക്രമണകാരികളായ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പഞ്ചായത്തുകള്‍ക്ക് തീരുമാനമെടുക്കാം. നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ 60-ാമത് സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.

വന്യജീവി ആക്രമണത്താല്‍ വിളകള്‍ നഷ്ടമാകുന്നവര്‍ക്ക് പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് വഴി സഹായം ലഭ്യമാക്കണം. നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം 4 മണിക്കൂറിനകം നല്‍കുകയും വേണെന്നാണ് മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.

വന്യജീവികളുടെ ആക്രമണം ഒഴിവാക്കാന്‍ പ്രതിരോധ നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കണം. മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം മുന്നറിയിപ്പ് സംവിധാനം എന്നിവ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.