ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മാസ്‌ക് വയ്ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതില്‍ അരിശംപൂണ്ട് യാത്രക്കാരി; കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു.Passenger angry at conductor asking him to put on mask; The glass of the KSRTC bus was blown out.

മാസ്‌ക് വയ്ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതില്‍ അരിശംപൂണ്ട് യാത്രക്കാരി; കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു

ശ്രീകാര്യം: മാസ്‌ക് വയ്ക്കാന്‍ നിര്‍ദ്ദേശിച്ച കണ്ടക്ടറോട് അരിശംപൂണ്ട യാത്രക്കാരി കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ഇന്നലെ രാവിലെ പൗഡിക്കോണം സൊസൈറ്റി മുക്കിലായിരുന്നു സംഭവം. ശ്രീകാര്യം ഭാഗത്തുനിന്ന് ബസില്‍ കയറിയ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു.

സൊസൈറ്റി മുക്കിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷമാണ് ഇവര്‍ കല്ലെടുത്ത് ബസിലെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൗഡിക്കോണം സ്വദേശി രമയ്ക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.