ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചൽ കനാൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി.Passengers complained that the bus stop at Anchal Canal Junction in Kollam did not have a waiting area.

കൊല്ലം അഞ്ചൽ കനാൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ  കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. 

അഞ്ചൽ പഞ്ചായത്തിലെ മാവിള കനാൽ ജംഗ്ഷനിൽ നിലവിലുണ്ടായിരുന്ന കാത്തിരിപ്പു കേന്ദ്രം  മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചത്. പകരം കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകാൻ അധികൃതർ തയ്യാറാകാത്തത് മൂലം  മഴയത്തും വെയിലത്ത് യാത്രക്കാർ ബസ് കാത്തു നിൽക്കേണ്ട അവസ്ഥയാണ്.  

പകരം കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് നൽകാമെന്ന ഉറപ്പിലാണ് മലയോര ഹൈവേയുടെ ഭാഗമായി കനാൽ ജംഗ്ഷനിലെ യാത്രക്കാരുടെ ആശ്രയമായിരിന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്. എന്നാൽ പകരം കാത്തിരിപ്പ് കേന്ദ്രം നിർമ്മിച് നൽകാൻ അധികൃതർ തയ്യാറാകുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. 

അടിയന്തരമായി പൊളിച്ച് നീക്കിയ കാത്തിരിപ്പ് കേന്രത്തിന് പകരം യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോര ഹൈവേയുടെ നിർമ്മാണം പകർത്തി ആയതോടെ കനാൽ ജംഗ്ഷൻ ഭാഗത്ത് വാഹനങ്ങൾ അമിതമ വേഗത്തിലാണ് കടന്ന് പോകുന്നത്.ബസ് കാത്ത് റോഡരികിൽ നിൽക്കുന്നവർക്ക് ഇത് അപകടത്തിന് ഇടയാക്കുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി കാത്തിരിപ്പ് കേന്ദ്രം എത്രയും വേഗം നിർമ്മിച്ച് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.