ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പത്തനാപുരം കടശ്ശേരി ജനവാസ മേഖലയിൽ കാട്ടാന ശല്യം ഭീതിയോടെ വനാതിർത്തി വാസികൾ.Pathanapuram: Residents of Kadassery forest area are fearful of harassment.

 

പത്തനാപുരം കടശ്ശേരി ജനവാസ മേഖലയിൽ കാട്ടാന ശല്യം ഭീതിയോടെ വനാതിർത്തി വാസികൾ .
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കാട്ടാന കൂട്ടം ഉൾപ്പെടെ വന്യമൃഗ ശല്യം ജീവനും സ്വത്തിനും ഭീഷണിയാകുന്നു. മൃഗങ്ങളെ മുൻപ് രാത്രി പേടിച്ചാൽ മതിയെങ്കിൽ ഇന്ന് പകൽ സമയവും ജാഗ്രത വേണം. 

സ്കൂൾ കോളേജുകളിൽ പഠനത്തിന് പോകുന്നതുൾപ്പെടെ വിദ്യാർത്ഥികൾക്കും.റബർ ടാപ്പിംഗ് തൊഴിലാളികർക്കും ഉൾപ്പെടെ വീടിന് പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്. ജനപ്രതിനിധികളോടും വനം വകുപ്പ്, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ അധികൃതരോടും പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു.   

പിറവന്തൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ പ്രത്യേകിച്ചും ജനവാസ മേഖലയായ കടശ്ശേരി,വെള്ളം തെറ്റി, മുള്ളു മല, കോട്ടക്കയം,പാടം തുടങ്ങിയ മേഖലകളിൽ കാട്ടാനയുടെ ആക്രമണം അതിരൂക്ഷമാണ്. 

അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും സി..പി.ഐ.എം ഏരിയാ കമ്മിറ്റിയംഗവും സംസ്ഥാന ഫാം വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു പ്രസിഡൻറുമായ കറവൂർ എൽ വർഗ്ഗീസ് ആവശ്യപ്പെട്ടു. പിറവന്തുരിൻ്റെ കിഴക്കൻ മേഖലയിലെ ജനവാസ മേഖലയിൽ കർഷകരുടെ കൃഷിയുത്പന്നങ്ങൾ പൂർണ്ണമായി വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. 

കാട്ടാന, പന്നി,കുരങ്ങ്, കരടി, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളെ ഭയന്നാണ് ഇവിടെ ജനങ്ങൾ താമസിക്കുന്നതും യാത്ര ചെയ്യുന്നതും. 

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനം വകുപ്പ് മുൻകൈയെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയ ജനപ്രതിനിധികളുടെ ഫണ്ടും ഉപയോഗിച്ചു് കിടങ്ങുകളും, സോളാർ വേലികളും നിർമ്മിച്ചും വന്യ മൃഗശല്യം തടയാൻ കഴിയണം.

കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി നാട്ടുകാരനായ എൻ.ഷിൻസിയുടെ കൃഷി പൂർണ്ണമായി തകർത്തു എത്ത വാഴയും തെങ്ങും തകർത്ത കാട്ടാന വീടിന് സമീപമെത്തിയപ്പോൾ വനപാലകരെ വിളിച്ചപ്പോൾ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. 

കുട്ടികളും വീട്ടമ്മമാരും മാത്രമുള്ള വീടുകളില്‍ രാത്രി വന്യമൃഗങ്ങളെ ഭയന്ന് ഉറങ്ങാറില്ല. ഉണങ്ങി നിലത്ത് വീഴുന്ന ചുള്ളി കമ്പോ, ഇത്തിരി മരത്തോലോ ഒടിച്ചു പോയാൽ ക്രിമിനൽ കുറ്റം ചുമത്തുന്ന വനപാലകർ സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം. 

അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഫോറസ്റ്റ് സ്റ്റേഷനിൽ ജനം താമസിക്കുന്ന സ്ഥിതിയിലും അത്ഭുതപ്പെടണ്ടതില്ലെന്ന് നാട്ടുകാർ പറയുന്നു.

ന്യൂസ്‌ ബ്യുറോ പത്തനാപുരം 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.