പുനലൂര്‍ : ശ്രീരാമവര്‍മ്മപുരം മാര്‍ക്കറ്റ് ഹൈടെക് ആക്കുന്നതിനുള്ള പദ്ധതി കിഫ്ബിയ്ക്ക് സമര്‍പ്പിക്കുന്നതിന് ഇന്ന് ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെയാണ് ഹൈടെക് ആക്കി മാറ്റുന്നത്. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്പ്പറേഷന് ആണ് നിര്‍മ്മാണം നടത്തുന്നത്.
തുടര്‍ പ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ട് പോകുവകയാണ്. 2021-22 വാര്‍ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്കി. കര്‍മ്മ സമിതി രൂപീകരണം, ഫെബ്രുവരി 5 മുതല്‍ ആരംഭിക്കുന്ന വാര്‍ഡ് സഭകള്‍, വികസന സെമിനാര്‍ എന്നിവയ്ക്ക് ശേഷം അന്തിമ പദ്ധതി സമര്‍പ്പിക്കും.
പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്മാന് വി.പി. ഉണ്ണികൃഷ്ണന്, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഡി. ദിനേശന് എന്നിവര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ