ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പ്രായ പൂര്‍ത്തിയാകാത്ത കാമുകിയെ തിരക്കിയെത്തിയ കാമുകനെ പോലീസ് പിടികൂടി റിമാന്‍റ് ചെയ്തു. Police have arrested and remanded her underage boyfriend.

കൊല്ലം കുളത്തൂപ്പുഴ പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ തിരക്കിയെത്തിയ കാമുകനെ പോലീസ് പിടികൂടി റിമാന്‍റ് ചെയ്തു. 

രക്ഷിതാക്കളില്ലാത്ത തക്കം നോക്കി പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ തിരക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ കാമുകന്‍ പോക്സോ കേസില്‍ റിമാന്‍റില്‍.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ച് പീഡിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ആട്ടോ റിക്ഷാഡ്രൈവര്‍ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേചെറുക ചരുവിള പുത്തന്‍വീട്ടില്‍ 34 വയസുള്ള സജിയെയാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടി റിമാന്‍റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. 

പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന സജി പെണ്‍കുട്ടിയെ കാണാനെത്തി കെണിയില്‍ പെടുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

പെണ്‍കുട്ടിയുടെ സഹോദരന്‍ സംഭവ സമയം വീട്ടിലെത്തി ഇരുവരേയും ഒരുമിച്ച് കണ്ടതോടെ ബഹളമാകുകയും നാട്ടുകാര്‍ അറിഞ്ഞെത്തുകയും ചെയ്തതോടെയാണ് സംഭവം പോലീസില്‍ പരാതിയാകുകയും കേസിനിടയാക്കിയതെന്നുമാണ് സമീപവാസികള്‍ പറയുന്നത്. 

പോലീസ് എത്തിയപ്പോഴേക്കും കടന്ന സജിയെ പിന്നീട് ഏറെ നെരത്തെ തിരച്ചിലിനൊടുവിലാണ് രാത്രിയോടുകൂടി പ്രതി പിടിയിലായത്. 

രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോകുറ്റം ചുമത്തി കേസെടുത്ത പോലീസ് കോവിഡ് പ്രതിയെ പരിശോധനകള്‍ക്കായി കോവിഡ് സെന്‍ററിലേക്ക് മാറ്റിയതായ് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു.

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.