രോഗിയ്ക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. Police have arrested a hospital employee who tried to molest a young woman who was sitting next to a patient.
കൊട്ടാരക്കര: രോഗിയ്ക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ഗണേശനെയാണ് (50) കസ്റ്റഡിയില്‍ എടുത്തത്.അടുത്തിടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് സ്ഥലം മാറ്റം ലഭിച്ചു വന്നതാണ് ഇയാള്‍. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ശീലമുണ്ടെന്നും വസ്ത്രം മാറുന്നിടങ്ങളിലും ടോയ്ലറ്റുകളിലും എത്തിനോക്കാറുണ്ടെന്നും പൊലീസ് പറയുന്നു. കൊട്ടാരക്കരയിലെത്തിയിട്ടും ഈ വിക്രിയകള്‍ തുടര്‍ന്നതായിട്ടാണ് മറ്റ് ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാത്രിയില്‍ രോഗിയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്ന ഇരുപതുകാരിയെയാണ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ