ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പത്തനാപുരം സെൻ്റ് മേരീസ് സ്കൂളിനു സമീപം ജനവാസ മേഖലയിൽ ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു.Protests are intensifying against the tar mixing plant being set up in a residential area near St. Mary's School, Pathanapuram.

കൊല്ലം പത്തനാപുരം സെൻ്റ് മേരീസ് സ്കൂളിനു സമീപം ജനവാസ മേഖലയിൽ  ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാൻ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പത്തനാപുരം നഗരത്തിനു സമീപം ജനവാസ മേഖലയിൽ പ്ലാൻ്റ് സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലന്ന് ആവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ജനപ്രതിനിധികളുമടക്കമുള്ളവർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.എം.പി, എം.എൽ.എ, ജില്ലാ കളക്ടർ,പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവർക്ക് പരാതി നല്കി.300 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കെ.എസ്.റ്റി.പി യുടെ പുനലൂർ മുതൽ കോന്നി വരെയുള്ള സംസ്ഥാന പാതയുടെ റോഡിൻ്റെ വികസനത്തിനായുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൻ്റെ  വർക്കുകൾ പുരോഗമിച്ച് വരികയാണ്.നടുക്കുന്ന് നോർത്ത് വാർഡിൻ്റെയും നെടുമ്പറമ്പ് വാർഡിൻ്റെയും അതിർത്തി പ്രദേശത്താണ്. ഇതിനിടെ  സൈറ്റ് സന്ദർശിച്ചു ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ പ്ലാൻ്റിൻ്റെ നിർമ്മാണത്തെ ചൊല്ലി വാക്ക് തർക്കമുണ്ടായിരുന്നു.

പ്ലാൻ്റ് സ്ഥാപിക്കുന്നത്  ജനങ്ങളുടെ ആശങ്കയും ഉത്കണ്ഠയും അകറ്റി നിർമ്മാണം നടത്താവു എന്നിരിക്കെ പ്രദേശവാസികളെ അറിയിപ്പിക്കാതെ ടാർ മിക്സിംഗ് പ്ലാൻ്റ് നിർമ്മാണം നടത്തിയാൽശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർക്ക് ശല്യമായ രീതിയിൽ നിർമ്മാണ പ്രവൃത്തികൾ അനുവദിക്കില്ലന്നും എന്നാൽ വികസനത്തിന് തടസ്സം നില്ക്കുന്നവരെ എതിർക്കുമെന്നും കെ.ബി ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.