2017 മെയ് 23 ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ അര്‍സെനിക് ട്രൈയോക്സൈഡ് എന്ന് മാരക വിഷം ഭക്ഷണത്തില്‍ കലര്‍ത്തി തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു എന്നാണ് തപന്‍ മിശ്ര വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം നല്കിയ ലഘുഭക്ഷണത്തിലോ ദോശയിലോ ചട്നിയിലോ ആവാം വിഷം കലര്‍ത്തിയതെന്നും തപന്‍ മിശ്ര പറയുന്നു. മാരകമായ ഡോസ് കലര്‍ന്നിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. 'ഏറെ നാളായി സൂക്ഷിച്ച രഹസ്യം' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയത്.
തനിക്കെതിരെ വധശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്.A senior ISRO scientist has revealed that there was an assassination attempt on him
ബെംഗളൂരു: മൂന്ന് വര്‍ഷത്തിന് മുന്‍പ് തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് തപന്‍ മിശ്ര. നിലവില്‍ ഐഎസ്ആര്‍ഒയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായി ജോലി നോക്കുന്ന തപന്‍ മിശ്രയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2017ല്‍ നടന്ന സംഭവത്തെ കുറിച്ച് ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ