ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അധ്യയന വർഷം തുടങ്ങി ഏഴു മാസത്തിനുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു. Seven months after the start of the academic year, schools across the state reopened today.

അധ്യയന വർഷം തുടങ്ങി ഏഴു മാസത്തിനുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. 

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്നു മുതൽ ക്ലാസുകൾ തുടങ്ങിയത്. ഒരു ബെഞ്ചിൽ ഒരാൾ എന്ന ക്രമത്തിൽ ഒരു ക്ലാസിൽ പരമാവധി പന്ത്രണ്ട് കുട്ടികളാണ് ഒരു ക്ലാസിലുള്ളത്. 

വൈകിയാണെങ്കിലും സ്‌കൂളുകളിലെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് കുട്ടികൾ.
പൊതു പരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്കാണ് സ്‌കൂളുകൾ തുറന്നത്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. 

ഏറെ നാളുകള്‍ക്ക് ശേഷം സ്കൂള്‍ തുറന്നതില്‍ സന്തോഷമുണ്ടെന്നു നെട്ടയം സ്കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു.

മാസ്‌കും സാനിറ്റൈസറും ശാരീരിക അകലവും നിർബന്ധമാക്കിയിരുന്നു. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരുന്നു കുട്ടികളെ പ്രവേശിപ്പിച്ചത്. രക്ഷിതാക്കളുടെ സമ്മതപത്രവും നിർബന്ധമാക്കിയിട്ടുണ്ട്. 

ഒരു ബെഞ്ചിൽ ഒരാൾ എന്ന ക്രമത്തിൽ പരമാവധി 12 കുട്ടികൾ മാത്രമാണ് ഒരു ക്ലാസിലുള്ളത്. ഏഴു മാസം നീണ്ട ഓൺലൈൻ പഠനത്തിനുശേഷം സ്‌കൂളിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കിയിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി എത്താൻ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരുന്നു. ഓൺലൈൻ ക്ലാസുകളുടെ സംശയ നിവാരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം.
ഒരു ദിവസം മൂന്നു മണിക്കൂർ പഠനം എന്ന രീതിയിലാണ് ക്രമീകരണം. ഏതൊക്കെ പാഠഭാഗങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സർക്കാർ നിർദേശം നൽകിയിരുന്നു. സ്‌കൂളുകളിൽ എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഗൂഗിൾമീറ്റ് ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനും നിർദേശമുണ്ട്.

ന്യൂസ്‌ ബ്യുറോ അഞ്ചല്‍ 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.