ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി.പെഡഗര്‍ലപാഡു ഗ്രാമത്തിലെ മുന്‍ തലവന്‍ പുരംസെട്ടി അന്‍കുലുവാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇതിന് മുന്‍പും അദ്ദേഹത്തിന് നേരേ വധ ശ്രമം നടന്നിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ലഭിച്ചാല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.അന്‍കുലുവും മറ്റുള്ളവരുമായി സാമ്ബത്തിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പോലീസ് വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ