ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മല തേവർക്കുന്നിലെ ക്രഷര്‍ യുണിറ്റ് തെന്മല ഗ്രാമ പഞ്ചായത്ത് ഭരണ സമിതി സന്ദര്‍ശിച്ചു.The Thenmala Grama Panchayat Administrative Committee visited the crusher unit at Thenmala Thevarkunnu.

കൊല്ലം തെന്മല തേവർക്കുന്നിലെ ജനങ്ങളുടെ ഏറെ കാലത്തെ ശ്രമഫലമായ ജനകീയ സമരത്തിനൊടുവിൽ ആശ്വാസം

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തേവർക്കുന്ന് നിവാസികളുടെ സ്വന്തം സ്ഥാനാർഥിയായി ടി.എ.അനീഷിനെ മത്സരിപ്പിക്കുകയും വിജയിക്കുകയും ചെയ്തു. 

പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരത്തിൽ വരികയും പഞ്ചായത്ത് ഭരണം LDF ൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത് കഴിഞ്ഞ് ഭരണ സമിതി അംഗങ്ങൾ ആദ്യം ചെയ്ത കാര്യം തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ,മെമ്പർ എ.ടി.ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ക്രഷർ സന്ദർശിക്കുകയും അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപെടുത്തുകയും ചെയ്തു.

പഴയ ഭരണ സമിതി സർവ്വകക്ഷി യോഗം ആദ്യമേ വിളിക്കണമായിരുന്നു ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുകയും സർവ്വകക്ഷി ചർച്ച വിളിക്കാതെ ക്രഷര്‍ നിര്‍മ്മാണ പ്രവര്‍ത്തനം മുന്നോട്ട് പോയത്‌  കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു സമര രീതിയിലേക്ക് നാട്ടുകാര്‍ക്ക്‌ പോകേണ്ടി വന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ ശശിധരന്‍ പറഞ്ഞു. 

നീതി ലഭ്യമാക്കി തരാനുള്ള കാര്യങ്ങൾ എല്ലാം കാര്യങ്ങളും ചെയ്യുന്നതായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ തേവർക്കുന്ന് നിവാസികൾക്ക് ഉറപ്പ് നൽകി.

ന്യൂസ്‌ ബ്യുറോ പുനലൂര്‍ 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.