TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആ​ര്യ​ങ്കാ​വി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്ല; ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ ബു​ദ്ധി​മു​ട്ടു​ന്നു.There is no covid test in Aryankavu; The Sabarimala pilgrims are in a trance



പു​ന​ലൂ​ര്‍: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ കി​ഴ​ക്ക​ന്‍​മേ​ഖ​ല​വ​ഴി വ​രു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി ആ​ര്യ​ങ്കാ​വി​ല്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് അ​യ്യ​പ്പ​ന്മാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന തീ​ര്‍​ഥാ​ട​ക​രെ പ​രി​ശോ​ധി​ക്കാ​നാ​യി മ​ണ്ഡ​ല വ്ര​താ​രം​ഭ​ത്തി​ല്‍ ആ​ര്യ​ങ്കാ​വ് ധ​ര്‍​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​കേ​ന്ദ്രം തു​ട​ങ്ങി​യി​രു​ന്നു.

ജി​ല്ല മ​ലേ​റി​യ ഓ​ഫി​സ​ര്‍ എ​സ്.​ഐ. ഷാ​ജി​ലാ​ലിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ 17 അം​ഗ സം​ഘ​ത്തെ​യാ​ണ് പ​രി​ശോ​ധ​ന​ക്ക് നി​യ​മി​ച്ചി​രു​ന്ന​ത്. ദി​വ​സ​വും ശ​രാ​ശ​രി 600 അ​യ്യ​പ്പ​ന്മാ​രെ വ​രെ ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ 29 വ​രെ​യും ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന തു​ട​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന​വ​ര്‍ ആ​ന്‍​റി​ജ​ന് പ​ക​രം ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശം വ​ന്നു. ക​ഴി​ഞ്ഞ 30ന് ​ഇ​വി​ടെ ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​പ്പോ​യ അ​യ്യ​പ്പ​ന്മാ​രു​ടെ ഫ​ല​വും ശ​ബ​രി​മ​ല​യി​ല്‍ അം​ഗീ​ക​രി​ച്ചി​ല്ല.

ഇ​തോ​ടെ ആ​ര്യ​ങ്കാ​വി​ലെ ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന നി​ര്‍​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക് ലാ​ബ് അ​ട​ക്കം സം​വി​ധാ​നം വേ​ണ​മെ​ന്ന​തി​നാ​ല്‍ ആ​ര്യ​ങ്കാ​വി​ല്‍ സ്ഥാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. നി​ല​വി​ലു​ള്ള പ​രി​ശോ​ധ​ന യൂ​നി​റ്റ് നി​ല​നി​ല്‍​ക്കു​ന്നു​മു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.