"കുവൈറ്റ് ഭരണാധികാരി എമിര്‍ ഷെയ്ഖ് നവാഫിന്റെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി, സൗദി അറേബ്യയ്ക്കും ഖത്തര്‍ സംസ്ഥാനത്തിനുമിടയില്‍ വ്യോമാതിര്‍ത്തി, കര, കടല്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയായി," കുവൈറ്റ് വിദേശകാര്യ മന്ത്രി അഹ്മദ് നാസര്‍ അല്‍ സബ തിങ്കളാഴ്ച സ്റ്റേറ്റ് ടിവിയില്‍ പറഞ്ഞു.
അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയെ കണ്ടെത്തി
ഖത്തര്‍ ഭരണാധികാരിയുമായും സൗദി അറേബ്യയിലെ കിരീടാവകാശിയുമായും കുവൈറ്റ് ഭരണാധികാരി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് കുവൈത്തിന്റെ വിദേശകാര്യ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദ ബന്ധം ആരോപിച്ച് 2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. അതിന് ശേഷം ആദ്യമായാണ് അതിര്‍ത്തി തുറക്കുന്നത്. അതിര്‍ത്തി തുറന്നത് ഉപരോധം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ആരോപണങ്ങള്‍ ഖത്തര്‍ പലതവണ നിഷേധിക്കുകയും ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിന് കൃത്യമായ ന്യായീകരണമൊന്നുമില്ലെന്നു പറയുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച സൗദി അറേബ്യയില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ക്ഷണിച്ചതായി ജിസിസി അറിയിച്ചു.
അതേസമയം, 41-ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കമാകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി. ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ അല്‍ഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുക.
മൂന്നര വര്‍ഷത്തിനു ശേഷം സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു; ഉപരോധം പിന്‍വലിച്ചേക്കും.Three-and-a-half years later, the Saudi-Qatar border opens; Sanctions may be lifted
റിയാദ്: സൗദി അറേബ്യയും ഖത്തറും അതിര്‍ത്തികള്‍ തുറന്നു. കര- വ്യോമ-നാവിക അതിര്‍ത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് തീരുമാനം. ഇതോടെ മൂന്നര വര്‍ഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ