തടിയിതര വനവിഭവങ്ങളുടെ സുസ്ഥിര വിളവെടുപ്പും പരിപാനത്തെക്കുറിച്ചും ഫോറസ്റ്റ് പ്ലെസിന്റെ സഹായത്തോടെ പരിശീലനം സംഘടിപ്പിച്ചു. ചോഴിയക്കോട്, മില്‍പ്പാലം വനംസംരക്ഷണ സമിതി അംഗങ്ങള്‍ക്കുവേണ്ടി ചോഴിയക്കോട് സാസ്കാരിക നിലയത്തില്‍ സംഘടിപ്പിച്ച പരിപാടി കുളത്തൂപ്പുഴ വനം റെയിഞ്ച് ആഫീസര്‍ സെല്‍വരാജ് ഉദ്ഘാടനം ചെയ്തു.
വനസമ്പത്ത് പുറമേ നിന്നെത്തി കവരുന്നത് തടഞ്ഞ് വനവിഭവങ്ങള്‍ വന സംരക്ഷണ സമിതികളുടെ നേതൃത്വത്തില്‍ ശേഖരിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴിലും വരുമാനവും നേടി എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വനംസംരക്ഷണ സമിതി പ്രസിഡന്റ് കെ.ജെ.അലോഷ്യസ് അധ്യക്ഷതവഹിച്ച പരിശീലപരിപാടിയില്‍ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇന്‍സ്റ്റിട്യൂട്ട് ടെക്നിക്കല്‍ ആഫീസര്‍ അബ്ദുല്‍ ജബ്ബാര്‍ ക്ലാസുകള്‍ നയിച്ചു.ഡെപ്യുട്ടി റെയിഞ്ചാഫീസര്‍ ബിജു, പഞ്ചായത്ത് അംഗം ഷീലാസത്യന്, രാജേന്ദ്രബാബു, ഷീബാഷാ, രാജന്‍കുഞ്ഞ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ